HOME
DETAILS
MAL
സര്‍ക്കാരിന്റേത് അവകാശ ലംഘനം: എം.കെ മുനീര്‍
backup
February 27 2018 | 19:02 PM
തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് പരിഗണിക്കാതിരുന്ന സര്‍ക്കാര്‍ നടപടി പ്രതിപക്ഷത്തിന്റെ അവകാശലംഘനമാണെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷിനേതാവ് എം.കെ മുനീര്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയാണ് നിയമസഭ. പ്രധാനപ്പെട്ട വിഷയം കേള്‍ക്കാന്‍ പോലും അവസരം തരാതെ ധിക്കാരപരമായ ധാര്‍ഷ്ട്യമാണ് സര്‍ക്കാര്‍ കാണിച്ചത്. ഇതിനെതിരേ സഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."