HOME
DETAILS
MAL
കൊട്ടാരക്കരയില്‍ റോഡ്നിര്‍മ്മാണ തൊളിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ: ഇരുപതോളം പേര് ആശുപത്രിയില്‍
backup
February 28 2018 | 12:02 PM
കൊല്ലം: കൊട്ടാരക്കരയില്‍ റോഡ്നിര്‍മ്മാണ തൊളിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ. ഇരുപതോളം പേര് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. കരാറുകാരന് വാങ്ങിക്കൊടുത്ത ഉച്ചഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഛര്‍ദിയെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൂരമീന്‍കറി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ പള്ളിക്കല്‍ റോഡിലെ ഷംസുദ്ദീന്റെ ഭക്ഷണശാല പൊലിസും ആരോഗ്യവിഭാഗവും ചേര്‍ന്ന് അടപ്പിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു ഇവിടെ ഭക്ഷണം പാകംചെയ്തിരുന്നതെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."