HOME
DETAILS
MAL
മുദ്രപ്പത്രങ്ങള്‍ക്ക് പകരം ജുഡീഷ്യല്‍ സ്റ്റാമ്പ് പേപ്പറുകള്‍ ഉപയോഗിക്കാം
backup
February 28 2018 | 19:02 PM
തിരുവനന്തപുരം: ചെറിയ മൂല്യമുള്ള മുദ്രപ്പത്രങ്ങളായ 50,100 എന്നിവയുടെ ദൗര്‍ലഭ്യം കാരണം പകരം ജുഡീഷ്യല്‍ സ്റ്റാമ്പ് പേപ്പറുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്ത് അധികമായി സ്റ്റോക്കുള്ള 1 രൂപ മുതല്‍ 5 രൂപവരെയുള്ള നോണ്‍ ജുഡീഷ്യല്‍ സ്റ്റാമ്പ് പേപ്പറുകള്‍ 50 രൂപ മൂല്യമുള്ളവയായും 7 മുതല്‍ 10 രൂപവരെ മൂല്യമുള്ളവയെ 100 രൂപയുടെ സ്റ്റാമ്പ് പേപ്പറായും പുനര്‍മൂല്യനിര്‍ണയം നല്കി ഉത്തരവിട്ടതായി മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
ഇവ ട്രഷറികളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ 50,100 രൂപ വിലയുള്ള മുദ്രപ്പത്രങ്ങള്‍ സ്റ്റോക്കുള്ള ട്രഷറികളില്‍ നിന്ന് സ്റ്റോക്കില്ലാത്ത ഇടങ്ങളിലേക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."