HOME
DETAILS
MAL
14 ജില്ലകളിലും ചരിത്രമ്യൂസിയം സ്ഥാപിക്കും: കടന്നപ്പള്ളി
backup
June 01 2016 | 06:06 AM
കണ്ണൂര്‍: 14 ജില്ലകളിലും ചരിത്ര മ്യൂസിയം സ്ഥാപിക്കുമെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. ആറു ജില്ലകളില്‍ ചരിത്രമ്യൂസിയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ഓരോ ജില്ലയുടെയും പ്രാദേശിക ചരിത്രം ഉള്‍ക്കൊള്ളിച്ചാണു മ്യൂസിയം ഒരുക്കുക.
100 വര്‍ഷം പഴക്കമുള്ള ചരിത്ര കെട്ടിടങ്ങള്‍ സംരക്ഷിക്കുമെന്നും പുരാവസ്തു ചുമതലയുള്ള മന്ത്രി കൂടിയായ കടന്നപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."