സി.പി.ഐ മന്ത്രിമാരെ തിരുത്തും: കാനം
മലപ്പുറം: സി.പി.ഐ മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ അടുത്ത സംസ്ഥാന കൗണ്‍സിലില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് സി.പി.ഐ സംസ്ഥാന ജന. സെക്രട്ടറി കാനം രാജേന്ദ്രന്‍. മലപ്പുറത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു കാനം.
മന്ത്രിമാരുടെ പ്രവര്‍ത്തനം പാര്‍ട്ടി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യാറുണ്ട്. സമ്മേളനത്തില്‍ തീര്‍ച്ചയായും ഭരണത്തിന്റെ വിലയിരുത്തലുണ്ടാകും. പ്രതിനിധി സമ്മേളനത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഉയരുന്ന വിഷയങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയും തിരുത്തല്‍ വേണ്ടത് എല്‍.ഡി.എഫില്‍ അറിയിക്കുകയും ചെയ്യും. പാര്‍ട്ടി സെക്രട്ടറിയുടെ പ്രവര്‍ത്തനമല്ല, കൗണ്‍സിലിന്റെ പ്രവര്‍ത്തനമാണ് ചര്‍ച്ചക്ക് വരിക. കൗണ്‍സിലാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. പുറമെനിന്ന് പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. അതിനുമാത്രം ദൗര്‍ബല്യം മുന്നണിക്കില്ല. ഇപ്പോള്‍ വേണ്ടത് മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുകയാണ്. അതിനാണ് മുന്‍തൂക്കം. അതേസമയം, മുന്നണിയില്‍ നേരത്തേയുണ്ടായിരുന്നവരെ തിരിച്ചുകൊണ്ടുവരികയാണ് വേണ്ടത്. അതിനുള്ള ശ്രമങ്ങളുണ്ടാകും. എല്‍.ഡി.എഫിന്റെ പ്രകടനപത്രികക്ക് വിരുദ്ധമായി ഞാനൊന്നും പറഞ്ഞിട്ടില്ല. പറഞ്ഞതെല്ലാം പാര്‍ട്ടി തീരുമാനങ്ങളാണ്. പ്രകടനപത്രികക്ക് വിരുദ്ധമായി ഭരണത്തില്‍ തെറ്റുകളുണ്ടായാല്‍ ഇനിയും മിണ്ടാതിരിക്കാനാവില്ല. എതിരാളികളെ ഉന്‍മൂലനം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന് സി.പി.ഐ വിശ്വസിക്കുന്നില്ല. ആശയങ്ങളെ ആശയങ്ങള്‍കൊണ്ടാണ് നേരിടേണ്ടത്. പാലക്കാട്ടെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ല. സി.പി.ഐയും മുസ്‌ലിം ലീഗും തമ്മില്‍ അത്തരമൊരു ശത്രുത അവിടെയില്ല. പാര്‍ട്ടി അംഗങ്ങളാരും ഇതില്‍ പങ്കാളികളല്ല. ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ടെന്നറിഞ്ഞാല്‍ അവരെ വച്ചുപൊറുപ്പിക്കില്ലെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."