വെള്ളിയാഭരണമെന്ന് പറഞ്ഞ് നല്‍കിയത് ഇരുമ്പ്; പറ്റിച്ചത് യോഗിയുടെ സാമൂഹിക് വിവാഹ് യോജന പദ്ധതിയില്‍
ഓരൈയ്യ(യു.പി): ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടന്ന സമൂഹവിവാഹത്തില്‍ വധുക്കള്‍ക്ക് സമ്മാനമായി നല്‍കിയത് ഇരുമ്പു കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍. വധുക്കള്‍ക്ക് വെള്ളിയാഭരണങ്ങള്‍ വിവാഹസമ്മാനമായി നല്‍കുമെന്നായിരുന്നു സംഘാടകരുടെ വാഗ്ദാനം. വെള്ളിപാദസരത്തിനും വെള്ളിമോതിരത്തിനും പകരമായി ഇരുമ്പിന്റെ ആഭരണങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് പെണ്‍കുട്ടികളുടെ പരാതി. ഉത്തര്‍പ്രദേശിലെ ഒരൈയ്യ ജില്ലയിലാണ് സംഭവം. തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് കാണിച്ച് പെണ്‍കുട്ടികള്‍ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സാമൂഹിക് വിവാഹ് യോജന പദ്ധതി പ്രകാരം നടന്ന സമൂഹവിവാഹത്തിലാണ് ചതി നടന്നിരിക്കുന്നത്. ഈ സമൂഹവിവാഹത്തിന് ഓരോ ദമ്പതികള്‍ക്കും 35000 രൂപ വീതമാണ് സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കുറച്ച് ആഭരണങ്ങളും വസ്ത്രങ്ങളുമാണ് സമൂഹവിവാഹത്തിന്റെ ഭാഗമായി ദമ്പതികള്‍ക്ക് സമ്മാനിച്ചിരുന്നത്.
പെണ്‍കുട്ടികളില്‍ ചിലര്‍ തങ്ങള്‍ക്ക് കിട്ടിയ ആഭരണം ജ്വല്ലറിയില്‍ കാണിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."