HOME
DETAILS
MAL
നിരോധനത്തിന്റെ മറവില്‍ നേതാക്കളെ വേട്ടയാടുന്നുവെന്ന് പോപ്പുലര്‍ ഫ്രണ്ട്
backup
March 01 2018 | 19:03 PM
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്തേര്‍പ്പെടുത്തിയ നിരോധനത്തിനു പിന്നാലെ നേതാക്കളെ പൊലിസും ഭരണകൂടവും വേട്ടയാടുകയാണെന്ന് പോപ്പുലര്‍ഫ്രണ്ട്.
സംഘടനയെ നിരോധിച്ച് ഉത്തരവിറക്കിയ ശേഷം ജാര്‍ഖണ്ഡില്‍ പ്രവത്തനം നിര്‍ത്തിവച്ചെങ്കിലും നിരോധനത്തിന്റെ മറവില്‍ അധികൃതര്‍ നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളകേസുകള്‍ ചുമത്തി പീഡിപ്പിക്കുകയാണ്. സംസ്ഥാനത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പോലിസ് അതിക്രമങ്ങള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരേ നിലപാടെടുത്തതാണ് പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനമെന്ന് ദേശീയ സെക്രട്ടറി അനിസ് അഹമ്മദ്, എക്്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഇ.എം അബ്ദുര്‍ റഹ്മാന്, വടക്കന്‍ മേഖലാ പ്രസിഡന്റ് എ .എസ് ഇസ്മായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."