ജെറ്റ് എയര്‍വെയ്സ്: ടിക്കറ്റ് നിരക്കില്‍ 20 ശതമാനം വരെ ഇളവ്
നെടുമ്പാശ്ശേരി: ജെറ്റ് എയര്‍വെയ്സ് യൂറോപ്പിലെ 28 ഇടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 10 മുതല്‍ 20 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു.
കമ്പനിയുടെ കോഡ് ഷെയര്‍ പങ്കാളികളായ എയര്‍ ഫ്രാന്‍സ്, കെ.എല്‍.എം റോയല്‍ ഡച്ച് എയര്‍ലൈന്‍സ് എന്നിവരുമായി ചേര്‍ന്നാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 15 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ നിരക്കിലുള്ള ടിക്കറ്റ് വില്പന ഫെബ്രുവരി 28ന് ആരംഭിച്ചു. പ്രീമിയര്‍ ക്ലാസില്‍ ഒരുവശത്തേക്കോ റിട്ടേണ്‍ യാത്രക്കോ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്ര ഏപ്രില്‍ 30ന് മുന്‍പ് നടത്താവുന്നതാണ്. മടക്കയാത്രാ ടിക്കറ്റിന് മൂന്നുമാസം വരെ കാലാവധി ഉണ്ടായിരിക്കും.
തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ നിന്ന് ആംസ്റ്റര്‍ഡാം, പാരിസ് എന്നീ നഗരങ്ങളിലേക്കുള്ള യാത്രക്ക് 10 ശതമാനം ഇളവ് ലഭിക്കും.
ഏഥന്‍സ്, ബാഴ്സലോണ, ബെര്‍ലിന്‍, ബെര്‍മിങ്ഹാം, ബോര്‍ഡാക്സ്, ബ്രസല്‍സ്, ബുഡാപെസ്റ്റ്, കോപന്ഹേഗന്, ഡുബ്ളിന്, ഫ്രാങ്ക്ഫര്‍ട്ട്, ജനീവ ,ഹെല്‍സിങ്കി, ലിസ്ബണ്‍, മാഡ്രിഡ്, മാഞ്ചസ്റ്റര്‍, മിലാന്, മ്യൂണിച്ച്, നീസ്, ഓസ് ലോ, പ്രാഗ്, റോം, സ്റ്റോക്ഹോം, വെനീസ്, വിയന്ന, വാഴ്സോ, സുറിച്ച് എന്നീ സ്ഥലങ്ങളിലേക്കാണ് ടിക്കറ്റ് നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുകയെന്ന് ജെറ്റ് എയര്‍വെയ്സ് ഹോള്‍ടൈം ഡയറക്ടര്‍ ഗൗരംഗ് ഷെട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."