സന്‍ആയില്‍ ഏറ്റുമുട്ടലില്‍; 17 വിമതര്‍ കൊല്ലപ്പെട്ടു
റിയാദ്: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 വിമതര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ സന്‍ആയില്‍ നടന്ന രൂക്ഷമായ ആക്രമണത്തിലാണ് വിമത സേനക്ക് കനത്ത ആള്‍ നാശമുണ്ടായതെന്ന് സര്‍ക്കാര്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്ത്ര പ്രധാനമായ അല്‍ തലബ് പര്‍വതത്തിലേക്ക് കടക്കാനുള്ള ശ്രമം നടത്തി വരികയായിരുന്നുവെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവരില്‍ വിമത കരസേനാ കമാന്‍ഡര്‍മാരായ മൂന്നു പേരും ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ നാല് കമാന്‍ഡര്‍മാരടക്കം 32 പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. വിമതരുടെ പക്കല്‍നിന്ന് വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും സൈന്യം വാര്‍ത്താ ബുള്ളറ്റില്‍ വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി കനത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്.
അതിനിടെ, സംഘര്‍ഷം രൂക്ഷമായ യമനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ശക്തിപ്രാപിച്ചതായി അറബ് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.
തീവ്രവാദത്തിനെതിരേ ശക്തമായ പോരാട്ടം നടക്കുമ്പോഴും ഒരു ഭാഗത്ത് ദുരിതമനുഭവിക്കുന്ന യമന്‍ ജനതക്ക് ആശ്വാസമേകുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."