HOME
DETAILS
MAL
പത്ത് ദിവസത്തിനിടെ 21 പേര് ഭീകര കേസുകളില്‍ പിടിയില്‍
backup
March 02 2018 | 20:03 PM
റിയാദ്: സഊദിയില്‍ ഭീകര കേസുകളില്‍ 21 പേര് പിടിയിലായതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പത്ത് ദിവസത്തിനിടെയാണ് ഇവരെ പിടികൂടിയത്. ഇതോടെ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഭീകരവാദക്കേസില്‍ ഇത് വരെ പിടിയിലായവരുടെ എണ്ണം 5299 ആയി.
കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയവരില്‍ 15 പേര് സഊദി പൗരന്മാരാണ്. രണ്ടു ഈജിപ്ത് പൗരന്മാരും സിറിയ, ജോര്‍ദാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമുണ്ട്. പിടികൂടിയവരില്‍ ഒരാള്‍ക്ക് ഒരു രാജ്യത്തിന്റെയും തിരിച്ചറിയല്‍ രേഖകളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."