HOME
DETAILS

കൂടംകുളത്ത് തകരാര്‍, ജിന്‍ഡാലില്‍ ഹോളി ആഘോഷം; കേന്ദ്ര വൈദ്യുതി കുറഞ്ഞു

  
backup
March 03 2018 | 01:03 AM

%e0%b4%95%e0%b5%82%e0%b4%9f%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%a8

തൊടുപുഴ: കൂടംകുളം വൈദ്യുതിയില്‍ കുറവുണ്ടാകുകയും ഹോളി ആഘോഷം മൂലം ജിന്‍ഡാല്‍ പവര്‍ പ്ലാന്റില്‍ ഉല്‍പാദനം ഇടിയുകയും ചെയ്തതിനാല്‍ കേരളത്തിനുള്ള കേന്ദ്ര വൈദ്യുതിയില്‍ കുറവ്. ഇതേത്തുടര്‍ന്ന് കെ.എസ്.ഇ.ബി ആഭ്യന്തര ഉല്‍പാദനം വീണ്ടും ഉയര്‍ത്തി.


കൂടംകുളം നിലയത്തിലെ യന്ത്രത്തകരാര്‍ മൂലം 130 മെഗാവാട്ടിന്റെ കുറവാണ് കേരളത്തിനുണ്ടാകുന്നത്. ഹോളി ആഘോഷത്തില്‍ കല്‍ക്കരിപ്പാടങ്ങള്‍ നിലച്ചതിനാലാണ് ചത്തീസ്ഗഡിലെ ജിന്‍ഡാല്‍ പവര്‍ പ്ലാന്റില്‍ ഉല്‍പാദനം ഇടിഞ്ഞത്. അതിനാല്‍ 47.61 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമായിരുന്നു ഇന്നലെ കേരളത്തില്‍ പുറത്തുനിന്ന് എത്തിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനം ഇന്നലെ 27.12 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തി.


62 ദശലക്ഷം യൂനിറ്റുവരെ വൈദ്യുതി പുറത്തുനിന്ന് എത്തിക്കാന്‍ നിലവില്‍ ഗ്രിഡുകള്‍ക്ക് ശേഷിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 59 ദശലക്ഷം യൂനിറ്റ് വരെ എത്തിച്ചിരുന്നു. വൈദ്യുതി ഉപഭോഗം കൂടിവരുകയും കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടാകുകയും ചെയ്തതോടെ ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തുക മാത്രമാണ് കെ.എസ്.ഇ.ബിക്ക് മുമ്പിലുള്ള പോംവഴി. 74.735 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.


യൂനിറ്റിന് ശരാശരി രണ്ടര - മൂന്നര രൂപാ നിരക്കില്‍ കേരളത്തിനു കേന്ദ്രവിഹിതമായി ദിവസവും 35 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി ലഭിക്കേണ്ടതാണ്.ഇതിന് പുറമെയാണ് ശരാശരി നാലുരൂപ നിരക്കില്‍ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരം ലഭിക്കുന്ന 25 ദശലക്ഷം യൂനിറ്റ്. കരാര്‍ ലംഘിച്ചാല്‍ പിഴ ലഭിക്കാന്‍ വ്യവസ്ഥയുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago