തുടര്‍ച്ചയായ റസ്‌ലിങ് ചാമ്പ്യന്‍ ഷിപ്പുകളും സഊദിയിലേക്ക്: 10 വര്‍ഷത്തേക്ക് കരാറായി
റിയാദ്: വിവിധ വിനോദ, ആഘോഷ പരിപാടികള്‍ രാജ്യത്തേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്ന സഊദിയിലേക്ക് കൂടുതല്‍ ആവേശകരമായി തുടര്‍ച്ചയായ റസ്‌ലിങ് ചാമ്പ്യന്‍ഷിപ്പുകളും വരുന്നു. ഇതിനായി അടുത്ത 10 വര്‍ഷത്തേക്ക് റസ്‌ലിങ് മത്സരങ്ങള്‍ നടത്താന്‍ സഊദി സ്‌പോര്‍ട്‌സ് അതോറിറ്റിയും വേള്‍ഡ് ററസ്‌ലിങ് എന്റര്‍ ടെയ്ന്‍മന്റ് കോര്‍പ്പറേഷനും കരാറായി.
സഊദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലു ശൈഖും വേള്‍ഡ് റസ്‌ലിങ് എന്റര്‍ടെയ്ന്‍മന്റ് കോര്‍പ്പറേഷന്‍ (ഡബ്‌ള്യു, ഡബ്‌ള്യു, ഇ) സി.ഇ.ഒ വിന്‍സ് മക്മഹനുമാണു കരാറില്‍ ഒപ്പിട്ടത്. സഊദിയുടെ പങ്കാളിത്തം എല്ലാ മേഖലകളിലും ഉറപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ കരാര്‍.
ഈ വര്‍ഷം തന്നെ മെയ് മാസത്തില്‍ ഫോര്‍മുല വണ്‍ ഗ്രാന്റ് പിക്‌സും സൂപ്പര്‍ വേള്‍ഡ് ബോക്‌സിംഗ് കപ്പ് ഫൈനലും അരങ്ങേറുന്നുണ്ട്. ലോകത്തെ പ്രമുഖ റെസ്‌ലിങ് താരങ്ങള്‍ രാജ്യത്തേക്ക് വരുന്നതും കാത്തിരിക്കുകയാണു ജനങ്ങള്‍. നേരത്തെ 2016 ല്‍ സഊദി തലസ്ഥാനത്ത് റസ്‌ലിങ് ചാമ്പ്യന്‍ മത്സരങ്ങള്‍ നടന്നിരുന്നു. റോയല്‍ റംബ്ലെ, ടാഗ് ടാം, റോ ടൈറ്റില്‍ എന്നിവക്കായി പ്രാദേശിക ആരാധകര്‍ ഇപ്പോള്‍ വീണ്ടും മുന്നോട്ട് വരുന്നുവെന്നാണ് കണക്കുകള്‍. നിലവില്‍ മധേഷ്യയിലെ ചില രാജ്യങ്ങളില്‍ റസ്‌ലിങ് ഏറ്റവും ആവേശകരമാണ്.
2016 ലെ റിയോ ഒളിമ്പിക്‌സില്‍ ഇറാന്‍ അഞ്ചു മെഡലുകളാണ് റസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ മാത്രമായി നേടിയത്. വിനോദ ആവശ്യങ്ങള്‍ക്കായി സഊദി ഇപ്പോള്‍ കൂടുതലായി പണം ചിലവാക്കി കരാറുകളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി റിയാദ്, ദമാം, ജിദ്ദ തുടങ്ങിയ നഗരികളില്‍ വലിയ ബൗളിംഗ്, ബില്ല്യാര്‍ഡ് ഹാള്‍ നിര്‍മ്മിക്കാനുള്ള കരാറിലും യുവാക്കളുടെ ആവേശവും വളരെ സാഹസികവുമായ ഡ്രഫ്റ്റിംഗിനുള്ള ഔദ്യോഗിക സ്ഥലവും തയ്യാറാക്കി വിവിധ പദ്ധതികള്‍ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."