HOME
DETAILS
MAL
പ്രത്യേകകോടതി പ്രവര്‍ത്തനമാരംഭിച്ചു
backup
March 03 2018 | 20:03 PM
കൊച്ചി: എം.പിമാരും എം.എല്‍.എമാരുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ വിചാരണക്കായുള്ള പ്രത്യേക കോടതി സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. എറണാകുളം ജില്ലാകോടതി കെട്ടിടസമുച്ചയത്തിലെ നാലാം നിലയിലാണ് പ്രത്യേകകോടതി പ്രവര്‍ത്തിക്കുക.
കോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ നിര്‍വഹിച്ചു. എം.എല്‍.എമാര്‍ക്കും എം.പിമാര്ക്കുമെതിരേയുള്ള ക്രിമിനല്‍ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ സംസ്ഥാനമൊട്ടാകെ ജൂറിസ്ഡിക്ഷനുള്ള ഈ പ്രത്യേക കോടതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."