HOME
DETAILS
MAL
നാരായണ്‍ റാണെക്ക് രാജ്യസഭാ സീറ്റ് നല്‍കും
backup
March 04 2018 | 02:03 AM
മുംബൈ:മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷം നേതാവുമായ നാരായണ്‍ റാണെക്ക് ബി.ജെ.പി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തു.
മഹാരാഷ്ട്രയില്‍ ശിവസേനയുമായി തര്‍ക്കം ഉടലെടുത്തതോടെ ബി.ജെ.പി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ജനസ്വാധീനമുള്ള നേതാക്കളിലൊരാളായ നാരായണ്‍ റാണെയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമം ഉണ്ടായത്.
ഇന്നലെ നാരായണ്‍ റാണെയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നടത്തിയ ചര്‍ച്ചയിലാണ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."