ശുഹൈബിനെ വെട്ടിയത് ആകാശ് കൈയില്‍ കരുതുന്ന ആയുധമുപയോഗിച്ച്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ മുഖ്യ പ്രതി ആകാശ് തില്ലങ്കേരി വെട്ടിയത് സ്വന്തമായി സൂക്ഷിക്കുന്ന ആയുധം കൊണ്ടെന്ന് പൊലിസ്. ഈ ആയുധം കണ്ടെത്താനാകുമോയെന്ന ശ്രമത്തിലാണ് അന്വേഷണ സംഘം.
കൊല നടന്നിട്ട് 20 ദിവസം പിന്നിട്ടിട്ടും ശുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ പൊലിസിന് കണ്ടെത്താനായിട്ടില്ല. അതിനിടെ വെള്ളപ്പറമ്പില്‍ വച്ച് മൂന്നു വാളുകള്‍ കണ്ടെടുത്തിരുന്നു. ഈ വാളുകളുമായി അന്വേഷണ സംഘം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി ശുഹൈബിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ ഈ വാളുകള്‍ കൊണ്ടല്ല ശുഹൈബിന്റെ ശരീരത്തില്‍ ഉണ്ടായ മുറിവുകള്‍ എന്നാണ് ഡോക്ടറുടെ മൊഴിയെന്നാണ് സൂചന.
71 സെന്റീമീറ്റര്‍ നീളമുള്ള മൂന്നു വാളുകളാണ് പൊലിസ് വെള്ളപ്പറമ്പില്‍ നിന്ന് കണ്ടെടുത്തത്.
ശുഹൈബിന്റെ കാലിനേറ്റ മുറിവുകള്‍ വാളിനേക്കാര്‍ ചെറുതെങ്കിലും അതിനേക്കാള്‍ കട്ടി കൂടിയ ആയുധം കൊണ്ട് വെട്ടിയരിഞ്ഞ നിലയിലുള്ളതാണ്. ഇത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ആകാശ് തില്ലങ്കേരി സ്വന്തമായി കൊണ്ടുനടക്കുന്ന ആയുധമാണെന്നാണ് പൊലിസിന് കിട്ടിയ വിവരം. ഈ ആയുധം കൊണ്ട് നിലത്തിരുന്ന ആകാശ് ശുഹൈബിന്റെ കാലില്‍ വെട്ടുകയായിരുന്നു.
ശുഹൈബിന്റെ ഇരുകാലുകളിലുമായി 37 വെട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ഇതു കൂടാതെ അരക്കു മുകളിലേക്ക് നാലു വെട്ടും ഏറ്റിരുന്നു. അക്രമത്തില്‍ കൂടെയുണ്ടായിരുന്നവരുടെ കൈകളിലും വാളുണ്ടായിരുന്നു. റിജിന്‍ രാജ് ശുഹൈബിനെ വെട്ടുകയും ചെയ്തു. കണ്ടെത്തിയ വാളുകള്‍ പിന്നീട് ആരെങ്കിലും കൊണ്ടിട്ടതാകാമെന്നും കരുതുന്നുണ്ട്.
ആയുധങ്ങളൊക്കെ അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ മറ്റൊരു വാഹനത്തില്‍ കൊണ്ടുപോയെന്നും അവയെകുറിച്ച് അറിയില്ലെന്നുമായിരുന്നു ആകാശിന്റെ ആദ്യ മൊഴി.
എന്നാല്‍ പിന്നീട് പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സ്വന്തം ആയുധം കൊണ്ടാണ് ശുഹൈബിനെ വെട്ടിയതെന്ന് വെളിപ്പെടുത്തിയത്.
ജില്ലയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആയുധങ്ങള്‍ നിര്‍മിച്ചുകൊടുക്കുന്ന കൊല്ലന്‍മാരെ കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്.
അക്രമസംഭവങ്ങളില്‍ പിടിക്കപ്പെട്ടാലും യഥാര്‍ഥ ആയുധങ്ങള്‍ പ്രതികള്‍ കൈമാറാറില്ല. പൊലിസും യഥാര്‍ഥ ആയുധങ്ങള്‍ കണ്ടെത്താനായി ശ്രമിക്കാറില്ല. ഏതെങ്കിലും ആയുധങ്ങള്‍ കണ്ടെത്തി യഥാര്‍ഥമായതെന്ന് തെളിയിക്കാനുള്ള ചില പൊടികൈകള്‍ ചെയ്യുക മാത്രമായിരുന്നു പൊലിസും ചെയ്തിരുന്നത്.
എന്നാല്‍ ഇത് പല കേസുകള്‍ക്കും കോടതിയില്‍ തിരിച്ചടിയാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശുഹൈബ് വധക്കേസിലെ യഥാര്‍ഥ ആയുധങ്ങള്‍ കണ്ടെത്താനാകുമോയെന്ന് പൊലിസ് അന്വേഷിക്കുന്നത്.
അതിനിടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ട ശുഹൈബിന്റെ കുടുംബം നല്‍കിയ ഹരജി നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കൊല നടത്തിയ ആയുധങ്ങള്‍ കണ്ടെത്താത്തതിനെ കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."