HOME
DETAILS

അത്‌ലറ്റിക്കോയെ വീഴ്ത്തി ബാഴ്‌സ; റയലിനും ജയം

  
backup
March 05 2018 | 02:03 AM

%e0%b4%85%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%af%e0%b5%86-%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4


മാഡ്രിഡ്: ബാഴ്‌സലോണയെ കീഴടക്കി കിരീട പോരാട്ടത്തില്‍ അവരെ വെലുവിളിക്കാമെന്ന അത്‌ലറ്റിക്കോ മാഡ്രിഡിന് കണക്കുകൂട്ടല്‍ തെറ്റി. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അത്‌ലറ്റിക്കോയെ വീഴ്ത്തി ബാഴ്‌സ സ്പാനിഷ് ലാ ലിഗയിലെ അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്തി. 26ാം മിനുട്ടില്‍ ലയണല്‍ മെസ്സിയാണ് ടീമിന്റെ വിജയ ഗോളിനുടമയായത്.
മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ മിന്നും വിജയം സ്വന്തമാക്കി. ഗെറ്റാഫെയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് അവര്‍ പരാജയപ്പെടുത്തി. ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിളങ്ങിയപ്പോള്‍ ശേഷിച്ച ഗോള്‍ ഗെരത് ബെയ്ല്‍ വലയിലാക്കി. ലെവാന്റെ- എസ്പാന്യോള്‍ പോരാട്ടം 1-1ന് സമനില.

 

ആഴ്‌സണലിന് വീണ്ടും തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ കഷ്ടകാലം തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയോട് തുടരെ രണ്ട് തോല്‍വി വഴങ്ങി എവേ പോരാട്ടത്തിനായി ബ്രൈറ്റന്‍ ഹോവ്ആല്‍ബിയോണിന്റെ തട്ടകത്തിലെത്തിയ പീരങ്കിപ്പടയ്ക്ക് വീണ്ടും തോല്‍വി. 2-1നാണ് ആഴ്‌സണല്‍ തോല്‍വി വഴങ്ങിയത്. മറ്റൊരു മത്സരത്തില്‍ മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവരുടെ ഗോളുകളുടെ മികവില്‍ ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുനൈറ്റഡിനെ വീഴ്ത്തി. സീസണില്‍ ലിവര്‍പൂളിനായി സലാഹ് നേടുന്ന 32ാം ഗോളായിരുന്നു മത്സരത്തിലേത്.

 

ബൊറൂസിയക്ക് സമനില

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ പോരാട്ടത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന് സമനില. സ്വന്തം തട്ടകത്തില്‍ ലെയ്പ്‌സിഗാണ് ബൊറൂസിയയെ 1-1ന് സമനിലയില്‍ തളച്ചത്. മറ്റൊരു മത്സരത്തില്‍ കൊളോണ്‍ സ്വന്തം തട്ടകത്തില്‍ സ്റ്റുട്ട്ഗര്‍ടിനോട് തോല്‍വി വഴങ്ങി. 2-3നാണ് കൊളോണ്‍ വീണത്.

 

ഇറ്റലിയില്‍ കിരീട പോര് മുറുകുന്നു

മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ നാപോളിയും യുവന്റസും തമ്മിലുള്ള കിരീട പോര് മുറുകുന്നു.
ഒന്നാം സ്ഥാനത്തുള്ള നാപോളി സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ റോമയോട് 2-4ന് അപ്രതീക്ഷിത തോല്‍വി വഴങ്ങി. നേരത്തെ യുവന്റസ് വിജയം സ്വന്തമാക്കിയിരുന്നു. എവേ പോരാട്ടത്തില്‍ അവര്‍ ലാസിയോയെ കീഴടക്കി. കിരീട പോരാട്ടത്തില്‍ നാപോളിയോട് മത്സരിക്കുന്ന യുവന്റസ് ഒരു പോയിന്റ് വ്യത്യാസത്തില്‍ 68 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. 69 പോയിന്റുമായി നാപോളി തലപ്പത്ത്. നാപോളിയേക്കാള്‍ ഒരു മത്സരം കുറച്ച് കളിച്ചത് യുവന്റസിന് പ്രതീക്ഷ നല്‍കുന്നതാണ്.

 

പി.എസ്.ജി, മൊണാക്കോ വിജയിച്ചു

പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ കരുത്തരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍, മൊണാക്കോ ടീമുകള്‍ക്ക് വിജയം. പി.എസ്.ജി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ട്രോയസിനെ വീഴ്ത്തി. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ മൊണാക്കോ 2-1ന് ബോര്‍ഡെക്‌സിനെ കീഴടക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  12 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  21 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  26 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago