പി.എന്‍.ബി തട്ടിപ്പ്: പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. ലോക്സഭ ബഹളം മൂലം ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭ ഉച്ചവരെ നിര്‍ത്തിവച്ചു.
വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം നോട്ടിസ് നല്‍കിയിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്സഭയില്‍ അടിയന്തരപ്രമേയ നോട്ടിസ് സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷം ബഹളം വെച്ചു. അതേസമയം, കാര്‍ത്തി ചിദംബരത്തിനെതിരായ ആരോപണങ്ങളെ എതിര്‍ക്കാനാണ് ഭരണപക്ഷം ശ്രമിച്ചത്.
ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ചും ആന്ധ്രയ്ക്ക് പ്രത്യേക്ക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്തു നിന്നുള്ള തെലുങ്കുദേശം (ടി.ഡി.പി), വൈ.എസ്.ആര് കോണ്‍ഗ്രസ് അംഗങ്ങളും രാജ്യസഭയില്‍ ബഹളം വച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."