HOME
DETAILS
MAL
സുന്‍ജുവാന്‍ ആക്രമണം: സൂത്രധാരന്‍ കൊല്ലപ്പെട്ടു
backup
March 05 2018 | 16:03 PM
ന്യൂഡല്‍ഹി: ജമ്മു കശ്മിര്‍ സുന്‍ജുവാനില്‍ സൈനിക ക്യാംപിനുനേരെ ആക്രമണം നടത്തിയതിന്റെ സൂത്രധാരനെ സുരക്ഷാ സേന കൊലപ്പെടുത്തി. സൈന്യവും സി.ആര്‍.പി.എഫും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ സൈനിക നടപടിയിലൂടെയാണ് മുഫ്തി വഖാസ് എന്ന ഭീകരനെ കൊലപ്പെടുത്തിയത്.
സുന്‍ജുവാന്‍ സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തിനു പുറമെ ലതാപൊര ഭീകരാക്രമണത്തിലും ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. മുഫ്തി വഖാസ് പാക് പൗരനാണെന്ന് ശ്രീനഗറിലെ സൈനിക ക്യാംപ് വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."