HOME
DETAILS
MAL
നഴ്സുമാരുടെ സമരം: മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഹൈക്കോടതി
backup
March 05 2018 | 21:03 PM
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിനെതിരേ നല്കിയ ഹരജി മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി മീഡിയേഷന് സെന്ററിന്റെ പരിഗണനയ്ക്ക് വിട്ടു. ഇന്നലെ ആരംഭിച്ച മധ്യസ്ഥ ചര്‍ച്ച ഇന്നും തുടരും. അസോസിയേഷന് ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് എന്ന സംഘടനയാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അനിശ്ചിത കാല സമരത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഇന്നലെ ഹരജി പരിഗണിച്ച ഹൈക്കോടതി വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാനായി ഹൈക്കോടതിയിലെ തന്നെ മീഡിയേഷന് സെന്ററിന് വിടുകയായിരുന്നു.
ഇന്നലെ ഹൈക്കോടതിയിലെ മീഡിയേഷന് സെന്ററില്‍ ആരംഭിച്ച മധ്യസ്ഥ ചര്‍ച്ചയില്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പ്രതിനിധികളും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."