ഐ ലീഗ് ചാംപ്യന്മാരാകാന്‍ നാല് ടീമുകള്‍
ഷില്ലോങ്: ഐ ലീഗിലെ ഇത്തവണത്തെ ചാംപ്യന്‍ ആരെന്ന് അറിയാന്‍ അവസാന ദിവസം വരെ കാത്തിരിക്കണം. മുന്നിലെത്താന്‍ അവസരമുണ്ടായിരുന്ന ഈസ്റ്റ് ബംഗാള്‍ ഷില്ലോങ് ലജോങുമായി 2-2ന് സമനിലയില്‍ പിരിഞ്ഞതോടെ മിനെര്‍വ പഞ്ചാബിനൊപ്പം മോഹന്‍ ബഗാന്‍, നെരോക്ക ടീമുകള്‍ക്കും കിരീടത്തിനായി ശ്രമിക്കാമെന്ന നില വന്നു. സമനിലയില്‍ അവസാനിച്ചെങ്കിലും ഈസ്റ്റ് ബംഗാളിനും കിരീട സാധ്യതയുണ്ട്. ചുരുക്കത്തില്‍ അവസാന ദിവസത്തെ പോരാട്ടത്തിലൂടെ കപ്പുറപ്പിക്കാന്‍ രംഗത്തുള്ളത് നാല് ടീമുകള്‍. ഒന്നാം സ്ഥാനത്തുള്ള മിനെര്‍വ പഞ്ചാബിന് 32 പോയിന്റും രണ്ടാമതുള്ള നെരോക്കയ്ക്ക് 31 പോയിന്റും മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്ക് 30 വീതം പോയിന്റുകളുമാണുളളത്. ഇന്നലെ വിജയിച്ചിരുന്നെങ്കില്‍ 32 പോയിന്റുമായി ഗോള്‍ ശരാശരിയില്‍ മിനെര്‍വയെ പിന്തള്ളി ഈസ്റ്റ് ബംഗാളിന് ഒന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു.
ഇന്ന് അവസാന മത്സരത്തില്‍ മോഹന്‍ ബഗാന്‍- ഗോകുലം എഫ്.സിയുമായി ഏറ്റുമുട്ടാനിറങ്ങും. അതില്‍ അവര്‍ വിജയിച്ചാല്‍ ബഗാന് 33 പോയിന്റുകളാകും. എട്ടിന് നടക്കുന്ന പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിന് നെരോക്കയാണ് എതിരാളി. ഈ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ വിജയിച്ചാല്‍ അവര്‍ക്കും 33 പോയിന്റുകള്‍. മിനെര്‍വയുടെ അവസാന പോരിലെ എതിരാളികള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് എന്നത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. ഇതില്‍ മിനെര്‍വ വിജയിച്ചാല്‍ പിന്നെ മറ്റ് ടീമുകള്‍ക്ക് സാധ്യതയില്ല. ഈ പോരില്‍ മിനെര്‍വ തോറ്റാല്‍ അവര്‍ പുറത്താകും. പിന്നെ കിരീടത്തിനായി കൊല്‍ക്കത്തന്‍ കരുത്തര്‍ മാത്രം രംഗത്ത്. നിലവിലെ രീതിയനുസരിച്ച് പോയിന്റ് നില തുല്ല്യമായി വന്നാല്‍ നേരിട്ട് ഏറ്റുമുട്ടിയതിന്റെ ഫലം പരിശോധിക്കും. അങ്ങനെ നോക്കിയാല്‍ മോഹന്‍ ബഗാനാണ് സാധ്യതയുള്ളത്. ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിക്കുകയും മിനെര്‍വ തോല്‍ക്കുകയും ചെയ്താല്‍ 34 പോയിന്റുമായി നെരോക്കയ്ക്കും കിരീടത്തില്‍ മുത്തമിടാം. നെരോക്കയെ തോല്‍പ്പിക്കുകയും ബാക്കി രണ്ട് ടീമുകള്‍ തോല്‍ക്കുകയും ചെയ്താല്‍ ഈസ്റ്റ് ബംഗാളിനും കപ്പടിക്കാന്‍ അവസരമുണ്ട്. ഇനി അവസാന മത്സരത്തില്‍ മിനെര്‍വ സമിലയാണ് പാലിച്ചതെങ്കില്‍ അവര്‍ക്കും 33 പോയിന്റാകും. ഈ അവസ്ഥയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് നേരോക്കയ്ക്ക് കപ്പടിക്കാം. ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും വിജയിക്കുകയും മിനെര്‍വ സമനില പാലിച്ചാലും മൂന്ന് ടീമുകള്‍ക്കും 33 പോയിന്റ്. അങ്ങനെ വന്നാല്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലെ ഫലങ്ങളും ഗോള്‍ ശരാശരിയുമാകും കിരീട ജേതാവിനെ നിശ്ചയിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."