HOME
DETAILS
MAL
എരഞ്ഞിപ്പാലത്ത് രണ്ടു കടകള്‍ കത്തിനശിച്ചു
backup
March 05 2018 | 22:03 PM
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് രണ്ടു കടകള്‍ കത്തിനശിച്ചു. എരഞ്ഞിപ്പാലം ജങ്ഷനിലെ മാറാട് പ്രത്യേക കോടതിക്കു മുന്നിലെ കടകള്‍ക്കാണു തീപിടിച്ചത്. തലക്കുളത്തൂരിലെ അജിനീഷ് ബാബുവിന്റെ ചായക്കടയും സമീപത്തെ കല്ലുത്താന്‍കടവിലെ വിജയന്റെ ഉടമസ്ഥതയിലുള്ള അവിന് പൂജാ സ്റ്റോര്‍ ആന്‍ഡ് സ്റ്റേഷനറി കടയുമാണു കത്തിനശിച്ചത്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു തീപിടിത്തം.
ചായക്കടയിലെ പാചകവാതക സിലിണ്ടറില്‍ ചോര്ച്ചയുണ്ടായതാണു തീപടര്‍ന്നത്. രണ്ടു സിലിണ്ടറുകളും ബെഞ്ചും ഡസ്ക്കും പലഹാരങ്ങളും കത്തിനശിച്ചു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
തൊട്ടടുത്ത പൂജാ ആന്‍ഡ് സ്റ്റേഷനറി കടയിലെ മുഴുവന്‍ സ്ഥാപനങ്ങളും കത്തിനശിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ട്. സ്റ്റേഷന് ഓഫിസര്‍ കെ.എം ജോമിയുടെ നേതൃത്വത്തിലുള്ള രണ്ടു യൂനിറ്റ് ബീച്ച് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."