HOME
DETAILS
MAL
പൊലിസ് സേനയിലെ 850 പേര് ക്രിമിനല്‍ കേസ് പ്രതികള്‍: മുഖ്യമന്ത്രി
backup
March 06 2018 | 19:03 PM
തിരുവനന്തപുരം: പൊലിസ് സേനയില്‍ 850 പേര് ക്രിമിനല്‍ കേസില്‍ പ്രതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. ഇതില്‍ ഐ.പി.എസ് കേഡറില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥനും വിജിലന്‍സ് അന്വേഷണം നേരിടുന്ന അഞ്ചുപേരുമുണ്ട്. ഡിവൈ.എസ്.പി റാങ്കിലുള്ള 11 പേര്, സി.ഐ റാങ്കിലുള്ള ആറ് പേര്, എസ്.ഐ റാങ്കിലുള്ള 51 പേര്, ഗ്രേഡ് എസ്.ഐ റാങ്കിലുള്ള 12 പേര്, എ.എസ്.ഐ റാങ്കിലുള്ള 32 പേര്, ഗ്രേഡ് എ.എസ്.ഐ റാങ്കിലുള്ള 19 പേര്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ റാങ്കിലുള്ള 176 പേരും സിവില്‍ പൊലിസ് ഓഫിസര്‍ റാങ്കിലുള്ള 542 പേരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."