HOME
DETAILS
MAL
ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാര്‍ 9ന് അധികാരമേല്‍ക്കും
backup
March 06 2018 | 19:03 PM
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേവിനെ തെരഞ്ഞെടുത്തു. ഉപമുഖ്യമന്ത്രിയായി ജിഷ്ണുദേവ് ബര്‍മനെയും നിശ്ചയിച്ചതായി ഇന്നലെ അഗര്‍ത്തല ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിന് ശേഷം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
പുതിയ സര്‍ക്കാരിന്റെ സ്ഥാനാരോഹണം ഈ മാസം ഒന്‍പതിന് സ്വാമി വിവേകാനന്ദ മൈതാനിയില്‍ നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."