സിറിയയില്‍ റഷ്യന്‍ യാത്രാവിമാനം തകര്‍ന്നു; 32 മരണം
ദമസ്‌കസ്: സിറിയയില്‍ റഷ്യന്‍ യാത്രാവിമാനം തകര്‍ന്നുവീണ് 32 മരണം. സിറിയയിലെ ഹുമൈമിം സൈനിക താവളത്തിനടുത്ത് ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തീരനഗരമായ ലദാക്കിയയ്ക്കടുത്താണ് അപകടം സംഭവിച്ചത്.
സാങ്കേതികതരാര്‍ മൂലമാണ് അപകടമെന്നും വിമാനം വെടിവയ്പ്പില്‍ തകര്‍ന്നതല്ലെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു. വിമാനം റണ്‍വേയില്‍നിന്ന് പറന്നുയര്‍ന്ന് 500 മീറ്റര്‍ ഉയരത്തിലെത്തിയപ്പോഴേക്കും തകര്‍ന്നുവീഴുകയായിരുന്നു. 26 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടിട്ടില്ലെന്നു റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സിറിയയിലുള്ള റഷ്യന്‍ സൈനിക താവളത്തിലെ യുദ്ധവിമാനങ്ങള്‍ കഴിഞ്ഞയാഴ്ച വിമതരുടെ മോര്‍ട്ടാര്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ജനുവരി ഏഴിന് റഷ്യന്‍ യാത്രാവിമാനത്തിനുനേരെ ഹുമൈമില്‍ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."