നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പെരിയോറുടെ പ്രതിമ തകര്‍ത്തു
ചെന്നൈ: നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പെരിയോറുടെ പ്രതിമ തകര്‍ത്തു. പെരിയോര്‍ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കര്‍ത്താവ് ഇ.വി.ആര് രാമസ്വാമിയുടെ പ്രതിമയാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം ത്രിപുരയിലെ ലെനിന് പ്രതിമയും ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. പ്രതിമയെ ആവരണം ചെയ്തിരുന്ന ചില്ലുകള്‍ പൊട്ടി. പ്രതിമയുടെ മൂക്ക് തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്നാട്ടില്‍ പെരിയോറുടെ (പെരിയോര്‍ ഇ.വി രാമസ്വാമി) പ്രതിമയും തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പി നേതാവ് എച്ച്. രാജയുടെ പരാമര്‍ശം.
'ആരാണ് ലെനിന്, ഇന്ത്യാ ചരിത്രത്തില്‍ അദ്ദേഹത്തിന് എന്ത് പ്രാധാന്യമാണുള്ളത്. കമ്മ്യൂണിസവും ഇന്ത്യയും തമ്മില്‍ ഒരു ബന്ധവുമില്ല.
അതിനാലാണ് ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തത്. അതേപോലെ ജാതീയതക്ക് പ്രോത്സാഹനം നല്കിയ പെരിയോറുടെ പ്രതിമയും തമിഴ്നാട്ടില്‍ തകര്‍ക്കണ'മെന്ന് രാജ ഫേസ്ബുക്ക് വഴിയാണ് ആഹ്വാനം ചെയ്തത്.
സാമൂഹിക പരിഷ്കര്‍ത്താവും രാഷ്ട്രീയനേതാവുമായിരുന്ന പെരിയോര്‍ ഇ.വി രാമസ്വാമിയെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."