കുരുക്കഴിക്കാന്‍ തൊട്ടില്‍പ്പാലത്ത് ഗതാഗത പരിഷ്‌കരണം
കുറ്റ്യാടി: തൊട്ടില്‍പ്പാലം ടൗണിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌കരണം ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കാവിലുംപാറ പഞ്ചായത്ത് ട്രാഫിക് അഡൈ്വസറി ബോര്‍ഡ് തീരുമാനപ്രകാരമാണ് ഇത്.
ഇതേ തുടര്‍ന്ന് തൊട്ടില്‍പ്പാലം പൊലിസ് സ്റ്റേഷന്‍ മുതല്‍ ടൗണ്‍ ജുമാ മസ്ജിദിന് സമീപത്തെ മാവേലി സ്റ്റോര്‍ വരെ എല്ലാ വിധ പാര്‍ക്കിങ്ങുകളും നിരോധിച്ചു. മുന്നറിയിപ്പായി ഈ സ്ഥലങ്ങളില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ടൗണിലെ അനധികൃത കച്ചവടങ്ങളും ഫുട്പാത്ത് കൈയേറ്റവും നിരോധിക്കാനും തീരുമാനമായി.
തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചതായി പ്രസിഡന്റ് അന്നമ്മ ജോര്‍ജ് അറിയിച്ചു. റോഡിനിരുവശവുമുള്ള അനിയന്ത്രിതമായ പാര്‍ക്കിങ്ങും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പൊലിസ് ആവശ്യമായ നടപടി സ്വീകരിക്കാത്തതതുമാണ് കുരുക്ക് രൂക്ഷമാക്കിയിരുന്നത്.
വിവിധ മലയോര പ്രദേശങ്ങളിലേക്കുള്ള ജീപ്പ്-ഓട്ടോ ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും മെയിന്‍ റോഡില്‍ തന്നെ. ഇതില്‍ ഓട്ടോറിക്ഷകള്‍ മൂന്നിടത്ത് വച്ച് സര്‍വിസ് നടത്തുന്നുണ്ട്. എന്നാല്‍ ടൗണില്‍ നടപ്പാക്കിയ പുതിയ പരിഷ്‌ക്കാരത്തില്‍ ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്ക് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പരിഷ്‌ക്കാരം വേണ്ടത്ര കാര്യക്ഷമമാവുകയില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."