അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചില്ല; പ്രതികരിച്ചതിന് യുവാവിന്റെ കാര്‍ തകര്‍ത്തു
പയ്യന്നൂര്‍: ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് റോഡില്‍ കിടന്ന യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ തയാറാകാത്തതിനെതിരേ പ്രതികരിച്ചതിന് യുവാവിന്റെ കാര്‍ തകര്‍ത്തതായി പരാതി. പയ്യന്നൂര്‍ കാര സ്വദേശി കെ സത്താറിന്റെ കാറാണ് അടിച്ചും കല്ല് കൊണ്ട് കുത്തിയും തകര്‍ത്തത്.
കഴിഞ്ഞദിവസം രാത്രി തായിനേരി മുത്തപ്പന് അറക്ക് സമീപത്താണ് ബൈക്കപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പയ്യന്നൂരിലെ സാംസണ് ഒപ്റ്റിക്കല്‍സ് ഉടമ കെ.എം ബിജുവിനു പരുക്കേറ്റിരുന്നു.
റോഡില്‍ വീണുകിടന്ന ഇയാളെ ആപത്രിയിലെത്തിക്കാന് സ്ഥലത്തുണ്ടായിരുന്നവര്‍ തയാറായില്ലെന്നാണ് സൂചന. ഇവിടേക്കു കാറില്‍ എത്തിയ സത്താര്‍ ബിജുവിനെ ആശുപത്രിയിലെത്തിക്കാന്‍ തയാറാകാത്തവരോട് പ്രതിഷേധിച്ചിരുന്നു.
പിന്നീട് ഓട്ടോയില്‍ ബിജുവിനെ ആശുപത്രിയിലേക്ക് എത്തിച്ചു. പിറകെ കാറിലെത്തിയ ശേഷം സത്താര്‍ റോഡരികില്‍ കാര്‍ നിര്‍ത്തിയിടുകയായിരുന്നു. ആശുപത്രിയില്‍ പോയി തിരികെ എത്തിയപ്പോഴാണ് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്.
പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."