യാത്രയയപ്പും സ്‌കൂള്‍ വാര്‍ഷികവും സംഘടിപ്പിച്ചു
നിലമ്പൂര്‍: ചന്തക്കുന്ന് ജി.എം.എല്‍.പി സ്‌കൂളിന്റെ 104-ാം വാര്‍ഷികവും വിരമിക്കുന്ന പ്രധാനാധ്യാപിക കെ.ടി അന്നമ്മക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. വാര്‍ഷികാഘോഷം പി.വി അബ്ദുല്‍ വഹാബ് എം.പിയും യാത്രയയപ്പ് സമ്മേളനം പി.വി അന്‍വര്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.
കെ.ടി അന്നമ്മയെ പൊന്നാട നല്‍കി ആദരിച്ചു. കൈയെഴുത്ത് മാസിക നിറവ് ബി.ആര്‍.സി ട്രെയ്‌നര്‍ ജയകുമാര്‍ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മൂര്‍ഖന്‍ കുഞ്ഞു അധ്യക്ഷനായി. ജോയ് പി.ജോണ്‍, കൗണ്‍സിലര്‍ മുജീബ് ദേവശ്ശേരി, കുഞ്ഞാലന്‍ ഹാജി, ജയന്‍, എന്‍.കെ ഷൈജു, പി.സി ശശീന്ദ്രന്‍, സ്‌കൂള്‍ ലീഡര്‍ എം.ടി ഫാത്തിമ റിഹാം തുടങ്ങിയവര്‍ സംസാരിച്ചു. ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. കലാപരിപാടികളും അരങ്ങേറി.
മമ്പാട്: പൊങ്ങല്ലൂര്‍ എ.കെ.എം.എല്‍.പി സ്‌കൂളിന്റെ 42ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. എരഞ്ഞിക്കല്‍ സീമാമുഹാജി കെട്ടിടത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം പി.വി അബ്ദുല്‍ വഹാബ് എം.പിയും നവീകരിച്ച കംപ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം എ.പി അനില്‍കുമാര്‍ എം.എല്‍.എയും പുതിയ സ്റ്റേജിന്റെ ഉദ്ഘാടനം മമ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദും വയനാമുറിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ ഉമൈമത്തും നിര്‍വഹിച്ചു.
പി.ടി.എ പ്രസിന്റ് കെ.കെ സുബൈര്‍ അധ്യക്ഷനായി. നിലമ്പൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വിജയന്‍ ഉപഹാര സമര്‍പണം നടത്തി. എസ്.ആര്‍.ജി കണ്‍വീനര്‍ വി.എന്‍ സുഷമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ സരോജിനി, നിലമ്പൂര്‍ ബി.പി.ഒ കെ.ജി മോഹനന്‍, അബ്ദുല്‍ കരീം മാസ്റ്റര്‍, മോയിന്‍കുട്ടി മാസ്റ്റര്‍, വി.പി അബ്ദുല്‍ മജീദ്, അബ്ദുസമദ് മാസ്റ്റര്‍, പി. ജൈസല്‍, എന്‍.പി ഉബൈദ്, ടി.കെ അബ്ദുല്ല, നഫീസ, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഷാന്‍, വിരമിക്കുന്ന അധ്യാപകരായ ജസിയമ്മ ജോസഫ്, അന്നമ്മ, ഐ. ശിവദാസന്‍, സ്റ്റാഫ് സെക്രട്ടറി യു.കെ മിര്‍ഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."