ദുഃഖം സഹിക്കാനാകാതെ അബ്ദുല്‍റഹിമാന്‍
കാഞ്ഞങ്ങാട്: ശനിയാഴ്ച കാലത് സുല്‍ത്താന്‍ ബത്തേരിയിലുണ്ടായ വാഹനാപകടത്തില്‍ മകളുടെ ഭര്‍ത്താവിനെയും പേരക്കുട്ടിയെയും നഷ്ടപ്പെട്ട ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മണ്ടിയന്‍ അബ്ദുല്‍ റഹിമാന് ദുഃഖം സഹിക്കാനാകുന്നില്ല. പേരക്കുട്ടി നാലു വയസുകാരനായ അമാന്‍ അപകട സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടപ്പോള്‍ മകളുടെ ഭര്‍ത്താവ് ഷബീറിന്റെ അന്ത്യം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു. ഷബീറിന്റെ സുഹൃത്തായ നബീറും അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു. അപകടത്തില്‍ പരുക്കു പറ്റിയ ഷബീറിന്റെ ഭാര്യയും അബ്ദുല്‍ റഹിമാന്റെ മകളുമായ ഷംസീറയും ബേബി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുണ്ട്. മകനും ഭര്‍ത്താവും നഷ്ടപ്പെട്ട കാര്യം ഇപ്പോഴും ഷംസീറ അറിഞ്ഞിട്ടില്ല. ഇവരുടെ മൂത്ത കുട്ടി ഇഷാന്‍ പരുക്കുകളുമായി അബ്ദുല്‍ റഹിമാന്റെ വീട്ടിലുമുണ്ട്. സുഹൃത്തുക്കളായ മറ്റു നാലു കുടുംബത്തോടൊപ്പം വിനോദ യാത്രക്കു പോയതായിരുന്നു ഷബീറും ഭാര്യയും മക്കളും. നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് .
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെയും കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്ററിന്റെയും സജീവ പ്രവര്‍ത്തകനായ അബ്ദുല്‍റഹിമാന്‍ അവധിക്ക് നാട്ടിലെത്തിയതാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."