നീലേശ്വരം നഗരസഭ വികസന സെമിനാര്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു
നീലേശ്വരം: നഗരസഭാ വികസന സെമിനാര്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടന്ന നഗരസഭ 13ാം പഞ്ചവത്സര പദ്ധതി വികസന സെമിനാറാണ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത്.
സെമിനാര്‍ ഡപ്യൂട്ടി കലക്ടര്‍ എ.കെ രമേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ അധ്യക്ഷനായി. വികസന കാര്യസമിതി അധ്യക്ഷന്‍ എ.കെ കുഞ്ഞികൃഷ്ണന്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം കെ. ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷരായ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി.എം സന്ധ്യ, പി.പി മുഹമ്മദ് റാഫി, നഗരസഭ ആസൂത്രണ സമിതി അംഗങ്ങളായ കെ.വി ദാമോദരന്‍, പി.വിജയകുമാര്‍, ഇബ്രാഹിം പറമ്പത്ത്, വി.എന്‍ വാസുദേവന്‍ നമ്പൂതിരി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.എ വിന്‍സെന്റ് സംസാരിച്ചു.
സെമിനാര്‍ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നതിലും വികസന സന്തുലിതാവസ്ഥ പാടെ അട്ടിമറിച്ചതിലും പ്രതിഷേധിച്ചാണ് സെമിനാര്‍ ബഹിഷ്‌കരിച്ചതെന്ന് ഇവര്‍ പിന്നീട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കോണ്‍ഗ്രസ് കൗണ്‍സില്‍ പാര്‍ട്ടി യോഗവും ഇതില്‍ പ്രതിഷേധിച്ചു. വികസന സെമിനാറിനു വേദിയായിരുന്ന ശ്രീവത്സം ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്ന വാര്‍ഡ് കൗണ്‍സിലറെ പരിപാടിയുടെ നോട്ടീസില്‍ നിന്ന് ഒഴിവാക്കിയത് തെറ്റായ കീഴ്‌വഴക്കമാണെന്നും പൊതുജനങ്ങളെ നോക്കുകുത്തിയാക്കാന്‍ മാത്രം ചില പരിപാടികള്‍ തട്ടിക്കൂട്ടുന്ന ചെയര്‍മാന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.രാമചന്ദ്രന്‍ അധ്യക്ഷനായി.
കൗണ്‍സിലര്‍മാരായ കെ.പി കരുണാകരന്‍, കെ.വി ശശികുമാര്‍, കെ. പ്രകാശന്‍, കെ. തങ്കമണി, സി. മാധവി, ടി.പി ബീന, വി.വി സീമ, പി.വി രാധാകൃഷ്ണന്‍, എം. ലത എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."