നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ വിവിധ ഒഴിവുകള്‍
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പുതിയതായി ആരംഭിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളിലേയ്ക്ക് ഹൗസ് മാനേജര്‍, ഫുള്‍ ടൈം റസിഡന്റ് വാര്‍ഡന്‍, സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), ലീഗല്‍ കൗണ്‍സലര്‍ (പാര്‍ട്ട് ടൈം), കെയര്‍ ടേക്കര്‍, സെക്യൂരിറ്റി, കുക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തില്‍ തല്‍പ്പരായ സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ മാര്‍ച്ച് 15 ന് ലഭിക്കത്തക്ക വിധത്തില്‍ അയയ്ക്കണം.
ഹൗസ് മാനേജര്‍ : എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി (സൈക്കോളജി) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. 25 വയസിനും 45 നും ഇടയ്ക്കാണ് പ്രായപരിധി. പ്രതിമാസം 18,000 രൂപ വേതനം ലഭിക്കും.
ഫൂള്‍ടൈം റസിഡന്റ് വാര്‍ഡന്‍ : ബിരുദം, സമാന തസ്തികയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. 25 വയസിനും 45 വയസിനും ഇടയ്ക്ക് പ്രായപരിധി. പ്രതിമാസം 13,000 രൂയാണ് വേതനം.
സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ : എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി (സൈക്കോളജി) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. 25 വയസിനും 45 നും ഇടയ്ക്കാണ് പ്രായപരിധി. പ്രതിമാസം 12,000 രൂപ വേതനം. ലഭിക്കും.
ഫീല്‍ഡ് വര്‍ക്കര്‍ : എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി (സൈക്കോളജി) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 25 -45 പ്രതിമാസം 10,500 രൂപ വേതനം ലഭിക്കും.
സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) : എം.എസ്.സി/എം.എ (സൈക്കോളജി) ആന്റ് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 2545 പ്രതിമാസം 7,000 രൂപ വേതനം.
ലീഗല്‍ കൗണ്‍സലര്‍ (പാര്‍ട്ട് ടൈം) : അഭിഭാഷക പരിചയം. പ്രായപരിധി: 2545 പ്രതിമാസം 8,000 രൂപ വേതനം ലഭിക്കും.
കെയര്‍ ടേക്കര്‍ : പി.ഡി.സി പ്രായപരിധ:25 45 പ്രതിമാസം 9,500 രൂപ വേതനം.
സെക്യൂരിറ്റി : എസ്.എസ്.എല്‍.സി 25 വയസിനും 45 വയസിനും ഇടയ്ക്ക് പ്രായപരിധി. പ്രതിമാസം 8,000 രൂപ വേതനം.
കുക്ക് : മലയാളം എഴുതാനും വായിക്കാനും അറിയണം. പ്രായപരിധി: 25 50 പ്രതിമാസം 8,000 രൂപ വേതനം.
അപേക്ഷ അയക്കേണ്ട വിലാസം : ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ. (ഫോണ്‍ : 04712348666, 2913212).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."