ഈജിപ്തിലെ ചരിത്ര സന്ദര്‍ശനം അവസാനിച്ചു; സഊദി കിരീടവകാശിയുടെ അടുത്ത ലക്ഷ്യം ബ്രിട്ടന്
റിയാദ്: സഊദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഈജിപ്തിലെ ചരിത്ര സന്ദര്‍ശനം അവസാനിച്ചു. നിരവധി കരാറുകള്‍ക്കും ചരിത്ര കൂടിക്കാഴ്ചകള്‍ക്കും ശേഷമാണ് കിരീടവകാശി ഈജിപ്തില്‍നിന്നു വിടവാങ്ങിയത്.
കിരീടവകാശിയുടെ അടുത്ത ലക്ഷ്യമായ ബ്രിട്ടന്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നീ രാജ്യങ്ങളാണ് അടുത്ത ലക്ഷ്യം.
കഴിഞ്ഞ വര്‍ഷം കിരീടവകാശിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ ആദ്യ വിദേശയാത്രയാണിത്. ബ്രിട്ടനിലെത്തുന കിരീടവകാശി എലിസബത്ത് രാജ്ഞി രണ്ടാമന്, വെയില്‍സ് രാജകുമാരന്, ചാള്‍സ്' രാജകുമാരന്, ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേ തുടങ്ങി മുതിര്‍ന്ന നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും.
തുടര്‍ന്ന് ഈ മാസം തന്നെ കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനും തുടക്കമാകും. ഇതില്‍ സഊദി അമേരിക്കന്‍ ആണവ കരാര്‍ ഒപ്പു വെക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം തന്നെ രണ്ടു ആണവ റിയാക്റ്ററുകള്‍ നിര്‍മ്മിക്കാന്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ഏതാനും വര്ഷങ്ങള്ക്കുളില് 16 ആണവ റിയാക്റ്ററുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. കിരീടവകാശി ഫ്രാന്‍സും സന്ദര്‍ശിച്ചേക്കുമെന്ന് സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."