HOME
DETAILS
MAL
വിധി സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയെന്ന് ആന്റണി; അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നെന്ന് പിണറായി
backup
March 07 2018 | 13:03 PM
ന്യൂഡല്‍ഹി: ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.
കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കം കുറിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സിബിഐക്ക് കഴിയണമെന്നും ആന്റണി പറഞ്ഞു.
എന്നാല്‍ ശുഹൈബ് വധത്തില്‍ പൊലിസ് അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. യഥാര്‍ഥ പ്രതികള്‍ അറസ്റ്റിലായതോടെയാണ് സിബിഐ അന്വേഷണം വേണ്ടെന്നു വച്ചത്. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതിക്ക് അവരുടേതായ ന്യായങ്ങള്‍ ഉണ്ടാകാമെന്നും അതേപ്പറ്റി തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."