ധനക്കമ്മി മൂന്നു ശതമാനം: ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നു ശതമാനമായി നിലനിര്‍ത്താന്‍ കേരള ധനസംബന്ധമായ ഉത്തരവാദിത്ത നിയമത്തില്‍ (2003) ഭേദഗതി വരുത്താനുള്ള കരടു ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2019- 20 വരെയുള്ള കാലയളവിലേക്ക് റവന്യൂ കമ്മി പൂര്‍ണമായും ഇല്ലാതാക്കാനും ധനക്കമ്മി മൂന്നു ശതമാനമായി നിലനിര്‍ത്താനും ബില്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു.
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ അത്തിക്കയം വില്ലേജില്‍ 32 ഏക്കര്‍ ഭൂമി 40 വര്‍ഷമായി കൈവശം വച്ച് താമസിച്ചുവരുന്ന കുടുംബങ്ങളില്‍ അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാനും തീരുമാനിച്ചു. ഇപ്പോള്‍ 101 കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്.
ചിമ്മിനി ഡാമിന്റെ നിര്‍മാണത്തിനു കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് 7.5 ഏക്കര്‍ ഭൂമി നെഗോഷ്യബിള്‍ പര്‍ച്ചേസ് പ്രകാരം വാങ്ങാന്‍ തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ക്ക് അനുമതി നല്‍കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിജ്ഞാന മുദ്രണം പ്രസ്സിലെയും ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ നല്‍കും.
സംസ്ഥാന സാമൂഹ്യ ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കും. ഇന്ത്യന്‍ നേവിയുടെ നേവല്‍ ആര്‍മമെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം മുട്ടത്തറ വില്ലേജില്‍ 5.23 ഏക്കര്‍ ഭൂമി കമ്പോള വില ഈടാക്കി പതിച്ച് നല്‍കാനും തീരുമാനിച്ചു. നേരത്തെ സര്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുവദിച്ചിരുന്ന ഭൂമിയാണ് ആ തീരുമാനം റദ്ദാക്കി ഇന്ത്യന്‍ നേവിക്കു നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."