ഒന്നും ഒളിക്കാനില്ലെങ്കില്‍ സി.പി.എം ഭയപ്പാട് എന്തിന്: കെ.പി.എ മജീദ്
കോഴിക്കോട്: ശുഹൈബ് വധക്കേസിലെ സി.ബി.ഐ അന്വേഷണം സ്വാഗതാര്‍ഹമാണെന്നും രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്ത്യം കുറിക്കാന്‍ ഇതോടെ സാധ്യമാവട്ടെയെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ്. ഏത് അന്വേഷണത്തിനും തയാറാണെന്ന് പറഞ്ഞ സി.പി.എം പിന്നീട് പിറകോട്ട് പോയതും സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തതും സംശയാസ്പദമാണ്.
കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്‍പിലെത്തിക്കണം. കണ്ണൂരിലെ സി.പി.എം ആക്രമണവും കൊലപാതകവും ജില്ലാ നേതൃത്വം അറിയാതെ നടക്കില്ലെന്ന് സാമാന്യബോധമുള്ള എല്ലാവര്‍ക്കും അറിയാം.
അതുകൊണ്ടാണ് ഏത് അന്വേഷണം നേരിടാനും തയാറാണെന്ന സര്‍വകക്ഷി യോഗത്തിലെ പ്രഖ്യാപനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്.
വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് കൃത്യത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ സഹായിക്കും.
അത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തുമെന്നാണ് പ്രതീക്ഷയെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."