HOME
DETAILS

ചെലവ് ചുരുക്കലില്‍ കിഫ്ബി പുറത്ത്

  
backup
March 09 2018 | 21:03 PM

%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b5%8d-%e0%b4%9a%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%ac

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാര്‍ ചെലവ് ചുരുക്കണമെന്ന് പറയുമ്പോഴും ധനമന്ത്രിയുടെ കിഫ്ബിയില്‍ ലക്ഷങ്ങളുടെ ശമ്പളത്തില്‍ കരാര്‍ നിയമനങ്ങള്‍. വിരമിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാമിന് പ്രതിമാസം 2,75,000 രൂപ ശമ്പളം നല്‍കിയാണ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ തസ്തികയില്‍ നിയമിച്ചത്. കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം.


കൂടാതെ കാര്‍, മൊബൈല്‍ ബില്‍, വീട്ടിലെ ടെലഫോണ്‍ ബില്‍, വീട്ടില്‍ കംപ്യൂട്ടറും, ലാപ്‌ടോപ്പും, വീട്ടില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ഫെസിലിറ്റിയും നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ കിഫ്ബിയുടെ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്താല്‍ അതിനുള്ള അലവന്‍സും ലഭിക്കും. കെ.എം എബ്രഹാം ചീഫ് സെക്രട്ടറി പദവിയില്‍നിന്ന് വിരമിച്ചതിനാല്‍ അതില്‍ നിന്നുള്ള പെന്‍ഷനും മെഡിക്കല്‍ അലവന്‍സുകളും ലഭിക്കും. ഇതിനു പുറമേയാണ് കിഫ്ബിയില്‍ നിന്നുള്ള ശമ്പളവും. കൂടാതെ ഇന്നവേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പദവിയിലും എബ്രഹാമിനെ നിയമിച്ചിട്ടുണ്ട്. ഇവിടെയും പ്രതിഫലം ഉണ്ടാകുമെന്നാണ് അറിയുന്നത്.


14 പേരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ നിയമിച്ചിരിക്കുന്നത്. 2,30,000 രൂപ ശമ്പളത്തില്‍ ചീഫ് പ്രൊജക്ട് എക്‌സാമിനറെയും, 1,50,000 രൂപ ശമ്പളത്തില്‍ ജനറല്‍ മാനേജരെയും, 80,000 രൂപ ശമ്പളത്തില്‍ അസിസ്റ്റന്റ് പ്രൊജക്ട് മാനേജരെയും, 40,000 രൂപ ശമ്പളത്തില്‍ രണ്ട് പ്രൊജക്ട് അസിസ്റ്റന്റിനെയും മൂന്നു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയിലാണ് നിയമിച്ചിരിക്കുന്നത്. 40,000 രൂപ ശമ്പളത്തില്‍ അക്കൗണ്ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെയും, 40,000 രൂപ ശമ്പളത്തില്‍ കണ്‍സല്‍ട്ടന്റിനെ ഒരു വര്‍ഷത്തേക്കും, 29,200 രൂപ ശമ്പളത്തില്‍ അക്കൗണ്ട് അസിസ്റ്റന്റിനെ ആറുമാസത്തേക്കുമാണ് നിയമിച്ചിരിക്കുന്നത്.


പൊതുമരാമത്ത് വകുപ്പില്‍ നിന്നും, ട്രഷറിയില്‍ നിന്നും വിരമിച്ചവരും കിഫ്ബിയില്‍ കയറി പറ്റിയവരില്‍പ്പെടുന്നു. ഇത് കൂടാതെ 1,025 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ 2 പ്രൊജക്ട് അസിസ്റ്റന്റിനെയും, 735 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ ഒരാളെ കംപ്യൂട്ടര്‍ അസിസ്റ്റന്റായും, 630 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ മൂന്നു പേരെ ഓഫിസ് അസിസ്റ്റന്റായും നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങള്‍ വഴി ഇതുവരെ 40,77,744 രൂപ ശമ്പള ഇനത്തില്‍ മാത്രം ചെലവാക്കി. സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ കിഫ്ബിയിലേക്ക് നിയമിക്കാമെന്നിരിക്കെയാണ് വേണ്ടപ്പെട്ടവരെ വന്‍ ശമ്പളത്തില്‍ നിയമിച്ചിരിക്കുന്നത്. കെ.എം എബ്രഹാം ധനകാര്യ വകുപ്പ് സെക്രട്ടറിയായതുമുതല്‍ കിഫ്ബിയുടെയും ചുമതല വഹിച്ചിരുന്നു.
ചീഫ് സെക്രട്ടറിയായപ്പോഴും ചുമതല ഒഴിഞ്ഞില്ല. കിഫ്ബി ആക്ട് പ്രകാരം ധനകാര്യ വകുപ്പ് സെക്രട്ടറിയാണ് ചീഫ് എക്‌സിക്യുട്ടീവ് സ്ഥാനം വഹിക്കുക. എബ്രഹാമിനായി 1999ലെ കിഫ്ബി ആക്ടില്‍ ഭേദഗതി വരുത്തുകയായിരുന്നു. ഇത് കൂടാതെ സെക്രട്ടേറിയറ്റിനു മുന്‍വശത്തുള്ള ഒരു സ്വകാര്യ കെട്ടിടത്തിലാണ് കിഫ്ബി ഓഫിസ് പുതുതായി പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ നവീകരണത്തിനു ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഇതിന്റെ വാടക വേറെയും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago