ഭക്ഷണശാലകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോന
കഠിനംകുളം: ടെക്നോപാര്‍ക്കിനുള്ളിലെ വിവിധ ഭക്ഷണ ശാലകളില്‍ ഭക്ഷ്യാസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധ.
94 ഭക്ഷണശാലകള്‍ പരിശോധിച്ചതില്‍ ആറെണ്ണം പൂട്ടുകയും, 63 ഭക്ഷണശാലകള്‍ക്ക് നോട്ടിസ് നല്‍കുകയും രണ്ട് ലക്ഷം രൂപയോളം പിഴയടപ്പിക്കുകയും ചെയ്തു.
കൊല്ലം ജില്ലാ ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സ്പെഷല്‍ 'സ്ക്വാഡാണ് ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ റെയിഡ് നടത്തിയത്.
പല ഭക്ഷണ ശാലകളും വൃത്തിഹീനമായ രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നായും ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുകയും ചെയ്തതെന്ന് കണ്ടെത്തി.
പാര്‍ക്കിലെ ഫെയിസ് ത്രീയില്‍ പ്രവര്‍ത്തിക്കുന്ന തോട്ട് ലൈന്‍ എന്ന കമ്പനിയില്‍ പരിശോധനയ്ക്കെത്തിയ ഉദ്യാഗസ്ഥരെ തടഞ്ഞതറിഞ്ഞത് സംഘര്ഷത്തിനിടയാക്കതിനെ തുടര്‍ന്ന് കഴക്കൂട്ടം പൊലിസ് എത്തിയിരുന്നു.
പാര്‍ക്കിലെ ജീവനക്കാരുടെ നിരവധി പരാതിയെ തുടര്‍ന്നാണ് റെയിഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭക്ഷ്യാസുരക്ഷാ ഉദ്യോഗസ്ഥരായ ശ്രീകുമാര്‍ (മാവേലിക്കര, സിജിജോണ്(വൈപ്പിന്‍). സംഗീത് (തിരുവനന്തപുരം), ഉണ്ണികൃഷ്ണന് റെയിഡിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."