ഓഖി ദുരന്തം: സര്‍ക്കാര്‍ വീഴ്ചയും ഫണ്ട് വിനിയോഗവും അന്വേഷിക്കണമെന്ന് ഹരജി
കൊച്ചി : ഓഖി ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വരുത്തിയ വീഴ്ചയും ദുരന്ത നിവാരണ ഫണ്ടിന്റെ വിനിയോഗവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കുമാരപുരം സ്വദേശി ഫാ. ലാബേറിയന്‍ യേശുദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസില്‍ എതിര്‍ കക്ഷികളായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓഖി ദുരന്തമുണ്ടാകുന്നിതിന് മുമ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ദുരന്തത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രക്ഷപ്പെടുത്തിയവരുടെയും കാണാതായവരുടെയും എണ്ണം പ്രഖ്യാപിക്കണം. എത്ര മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും അറിയിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓഖി ദുരന്തത്തില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കാന്‍ ബന്ധപ്പെട്ട എജന്‍സികള്‍ക്ക് കഴിയാതിരുന്നതാണ് ദുരന്തത്തിന്റെ അഘാതം വര്‍ധിപ്പിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുരന്തം സംഭവിച്ചിട്ട് നൂറ് ദിവസം പിന്നീട്ടിട്ടും സംഭവവുമായി ബന്ധപ്പെട്ട വ്യക്തമായ കണക്കുകള്‍ പോലും ലഭ്യമായിട്ടില്ലെന്നും കുറ്റകരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓഖി ദുരന്ത നിവാരണത്തിനായി ശേഖരിച്ച ഫണ്ടിന്റെ വിനിയോഗത്തെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാരണങ്ങളാല്‍ കോടതി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി പിന്നീട് വിശദമായി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."