മജ്‌ലിസുന്നൂര്‍ ജില്ലാ ആത്മീയ സമ്മേളനം; സ്വാഗത സംഘം രൂപീകരണം നാളെ
കൊച്ചി: എസ്.വൈ.എസ് എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഏഴിന് പെരുമ്പാവൂരില്‍ സംഘടിക്കുന്ന മജ്‌ലിസുന്നൂര്‍ ജില്ലാ ആത്മീയ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണം നാളെ വൈകിട്ട് 4.30 ന്്് മാറമ്പിള്ളി എസ്.വൈ.എസ്്് ഉറവ് റിലീഫ് സെല്‍ ഹാളില്‍ നടക്കും.
എറണാകുളം ജില്ലയിലെ മജ്‌ലിസുന്നൂര്‍ കൂട്ടായ്മകളുടെ സംഗമമായ ആത്മീയ സമ്മേളനം പെരുമ്പാവൂര്‍ മുടിക്കല്‍ ജുമാ മസ്ജിദിനു സമീപം പ്രത്യേകം തയ്യാറാക്കുന്ന ശൈഖുനാ ചെമ്പിട്ടപള്ളി ഉസ്താദ് നഗറിലാണ് നടക്കുന്നത്. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും, മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീറുമായ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി മുഖ്യ അതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രമുഖ സൂഫി വര്യന്മാരും, സാദാത്തീങ്ങളും പണ്ഡിതന്മാരും നേതാക്കളും ഒരുമിക്കും. എസ്.വൈ.എസ്്്. ജില്ലാ പ്രസിഡന്റ് എന്‍കെ.മുഹമ്മദ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ നാളെ നടക്കുന്ന സ്വാഗതസംഘം രൂപീകരണയോഗം സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ്.ഹസ്സന്‍ ഫൈസി ഉസ്താദ് ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ അദ്ധ്യക്ഷന്‍ ഐ.ബി.ഉസ്മാന്‍ ഫൈസി ആമുഖ പ്രഭാഷണം നടത്തുന്നു.
സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, എ.എം. പരീദ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി. എം.എം.ശംസുദ്ദീന്‍ ഫൈസി, കെ.കെ. ഇബ്രാഹിം ഹാജി, എം.എം. അബൂബക്കര്‍ ഫൈസി, ഇസ്മായില്‍ ഫൈസി, മുഹമ്മദ് അനസ് ബാഖവി, അബ്ദുസ്സദമദ് ദാരിമി, ബക്കര്‍ ഹാജി പെരിങ്ങാല, ടി.എ.ബഷീര്‍, അബ്ദുല്‍ ഖാദര്‍ ഹുദവി തുടങ്ങിയവര്‍ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സി.എം.അബ്ദുല്‍ റഹ്മാന്‍ കുട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."