ഗുരുവിന് ശിഷ്യന്റെ 'ദക്ഷിണ'; പൊതുവേദിയില്‍ തനിക്കു നേരെ കൈകൂപ്പിയ അദ്വാനിയെ അവഗണിച്ച് മോദി
ന്യൂഡല്‍ഹി: പൊതുവേദിയില്‍ തന്റെ രാഷ്ട്രീയ ഗുരുവായ എല്‍.കെ അദ്വാനിയെ അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാരിന്റെ പ്രതിജ്ഞാ ചടങ്ങിലാണ് സംഭവം. സത്യപ്രതിജ്ഞാ ചടങ്ങില്‍ തനിക്ക് നേരെ കൈകൂപ്പിയ അദ്വാനിയെ അവഗണിച്ച് നടന്നു നീങ്ങുന്ന മോദിയുടെ വീഡിയോ 'രാഷ്ട്രീയ ഗുരുവിന് മോദിയുടെ ഗുരുദക്ഷിണ' എന്ന പേരിലാണ് പ്രചരിക്കുന്നത്.
വേദിയിലേക്ക് കടന്നുവന്ന മോദി അമിത് ഷാ, മുരളീ മനോഹര്‍ ജോഷി, രാജ്‌നാഥ് സിങ് എന്നിവര്‍ അഭിവാദ്യം ചെയ്തപ്പോള്‍ തിരിച്ച് പ്രത്യഭിവാദനം ചെയ്തു. എന്നാല്‍, അദ്വാനിയുടെ സമീപമെത്തിയപ്പോള്‍ ഇദ്ദേഹത്തെ അവഗണിച്ച് മുന്നോട്ടു പോവുകയും സമീപമുള്ള ത്രിപുര മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനോട് സൗഹൃദ സംഭാഷണം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
#WATCH Agartala: Former Tripura CM Manik Sarkar and PM Narendra Modi meet at swearing ceremony of Biplab Deb and others pic.twitter.com/89QtBYkeVm
— ANI (@ANI) March 9, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."