ഭൂമിയിടപാട്: കേസെടുക്കാന്‍ വൈകുന്നതിനെതിരേ ഹരജി നല്‍കും
കൊച്ചി: കര്‍ദിനാളിനെതിരേ കേസെടുക്കാന്‍ വൈകുന്നതിനെതിരേ പരാതിക്കാരന് കോടതിയലക്ഷ്യ ഹരജി നല്‍കും. സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിട്ടിരുന്നു. ചേര്‍ത്തല സ്വദേശി നല്കിയ ഹരജിയിലായിരുന്നു ഉത്തരവ്. എന്നാല്‍ പൊലിസ് ഇതുവരെ കേസെടുക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാത്തതിനാലാണ് കോടതിയലക്ഷ്യ ഹരജി നല്‍കാനൊരുങ്ങുന്നത്.
ഭൂമിയിടപാടില്‍ കേസെടുക്കാന്‍ വൈകുന്നത് ശരിയല്ലെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ മാനിക്കേണ്ടതാണെന്നും കേസെടുക്കാന്‍ വൈകുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നിയമോപദേശം ലഭിക്കാത്തതിനാലാണ്് കേസെടുക്കാന്‍ താമസം നേരിടുന്നതെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഏതൊക്കെ വകുപ്പ് ചുമത്തിവേണം കേസെടുക്കേണ്ടതെന്ന് എ.ജിയോട് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇത് ലഭിക്കുന്നതനുസരിച്ച് കേസ് രജിസ്റ്റര്‍ചെയ്യുമെന്നും പൊലിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാളെ എ.ജിയുടെ നിയമോപദേശം ലഭിക്കുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."