ഫാസിസത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കണം: കെ.പി.എ മജീദ്
മനാമ: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ 70-ാം പിറന്നാള്‍ ആഘോഷ പരിപാടികള്‍ പ്രവാസ ലോകത്തും സമുചിതം ആഘോഷിച്ചു.
ബഹ്റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മനാമയില്‍ നടന്ന സ്ഥാപക ദിനാഘോഷം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു.
ഫാസിസത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മതേതര കൂട്ടായ്മ അനിവാര്യമാണെന്നും കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാതെ ഫാസിസത്തെ പ്രതിരോധിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ദേശീയതക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസും അതാത് പ്രദേശത്ത് സ്വാധീനമുള്ള പാര്‍ട്ടികളും ഒന്നായി നിന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് ഇന്ത്യാ രാജ്യത്തെ ഓരോ പൗരന്മാരോടും മുസ്ലിം ലീഗിന് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
[caption id="attachment_498134" align="aligncenter" width="630"] ബഹ്റൈന്‍ കെ.എം.സി.സി മനാമയില്‍ സംഘടിപ്പിച്ച മുസ്ലിം ലീഗ് സ്ഥാപക ദിനാഘോഷം ജന.സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യുന്നു[/caption]
ചടങ്ങില്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി. ബഹ്റൈന്‍ ഗവണ്മെന്റിന്റെ ഓദ്യോഗിക മതപ്രബോധകനായി അംഗീകാരം ലഭിച്ച സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങളെ ചടങ്ങില്‍ ആദരിച്ചു.
ഒ.ഐസി.സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം, ദുബായ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, എസ്.എം അബ്ദുല്‍ വാഹിദ്, സഈദ് റഹ്മാന് നദ്വി, അബ്ദുല്‍ മജീദ് തെരുവത്ത്, ദമ്മാം കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്‍ റഹീം, കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ടി.പി.മുഹമ്മദ് അലി, ഷാഫി പറക്കട്ട, പി.വി സിദ്ദിഖ്, കെ എപി മുസ്തഫ, മൊയ്ദീന് കുട്ടി മലപ്പുറം, കെ.കെ.സി മുനീര്‍, മുതിര്‍ന്ന നേതാക്കളായ സി.കെ അബ്ദുറഹ്മാന്, കുട്ടൂസ മുണ്ടേരി, സാമൂഹിക സാസ്കാരിക നേതാക്കള്‍ സംബന്ധിച്ചു. സംസ്ഥാന, ജില്ല, ഏരിയ നേതാക്കള്‍ പരിപാടിക്ക് നേതൃത്വം നല്കി. കെ.എം.സി.സി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."