HOME
DETAILS
MAL
രാജിവ് വധം: പ്രതികളുടെ മോചനത്തിന് നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി
backup
March 12 2018 | 03:03 AM
കോയമ്പത്തൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് രാഹുല്‍ ഗാന്ധി മാപ്പ് നല്കിയെന്നുപറഞ്ഞ സാഹചര്യത്തില്‍ തടവില്‍ കഴിയുന്ന 9 പ്രതികളുടെ മോചനത്തിനായി നിയമോപദേശം തേടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പയനിസ്വാമി. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പത്ര ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ധൃതി പിടിച്ചൊന്നും ചെയ്യാന്‍ കഴിയില്ല, സുപ്രിം കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകണം. കാവേരി സമിതി പ്രശ്നത്തിന്റെ പേരില്‍ അണ്ണാ ഡി.എം.കെ എം.പി മാര്‍ രാജി വെക്കില്ല. പാര്‍ലമെന്റില്‍ എം.പി മാരുടെ പ്രതിഷേധം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."