തീവ്രവാദ ഭീഷണി: ഫ്രാന്‍സ് കരുതിയിരിക്കണമെന്ന് അമേരിക്ക
പാരിസ്: യൂറോ കപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍മാത്രം ശേഷിക്കെ കാണികള്‍ക്കും സംഘാടകര്‍ക്കും അമേരിക്കയുടെ മുന്നറിയിപ്പ്. മത്സരങ്ങള്‍ക്കിടെ കാണികള്‍ക്ക്‌നേരെ ഭീകരാക്രമണം ഉണ്ടായേക്കാമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. നേരത്തെ ഫ്രാന്‍സിലെ സ്റ്റേഡിയത്തില്‍ ഉണ്ടായിട്ടുള്ള ഭീകരാക്രമണം ഇതിനൊരു ഉദാഹരണമായിട്ട് യു.എസ് ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ യൂറോപ്പിലേക്ക് സഞ്ചാരികളുടെ പ്രവാഹമുണ്ടാകാറുണ്ട്. യൂറോ കപ്പും ഈ സമയത്ത് തുടങ്ങുന്നതിനാല്‍ ഫ്രാന്‍സിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിക്കും. ഇത് ഭീകരസംഘടനകള്‍ മുതലെടുക്കുമെന്നും കൃത്യമായ സുരക്ഷ നല്‍കിയില്ലെങ്കില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും യു.എസ് സുരക്ഷാ മന്ത്രാലയം പറഞ്ഞു. നേരത്തെ പാരിസിലെ സ്റ്റേഡിയത്തിലും പരിസരത്തുമായി അരങ്ങേറിയ ഭീകരാക്രമണങ്ങളില്‍ 130പേരും പിന്നീട് ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ 32പേരും കൊല്ലപ്പെട്ടിരുന്നു. ഈ രണ്ട് ആക്രമണങ്ങളുടേയും ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. അതേസമയം പൗരന്‍മാരോട് ഇതുസംബന്ധിച്ച സുരക്ഷാ മുന്നറിയിപ്പുകള്‍ അമേരിക്ക നല്‍കിയിട്ടുണ്ട്. 2.5മില്യണ്‍ ആളുകള്‍ മത്സരങ്ങള്‍ക്കായി സ്റ്റേഡിയത്തിലുണ്ടാവും. ഇത്രയും ആളുകളെ ഭീകരാക്രമണത്തിനിടയില്‍ രക്ഷപ്പെടുത്താനാവില്ലെന്നും യു.എസ് കണക്കുകൂട്ടുന്നു. 90000 സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് സ്റ്റേഡിയത്തിലുണ്ടാവുക.
ഭീകരാക്രമണ ഭീഷണി ടൂര്‍ണമെന്റിന്റെ ശോഭ കെടുത്തുമെന്നാണ് സംഘാടകസമിതി നല്‍കുന്ന വിവരം. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് കടുത്തസുരക്ഷ ഒരുക്കിയിരിക്കുന്നതിനാല്‍ സഞ്ചാരികളുടെ വരവില്‍ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."