രാത്രിയാത്ര നിരോധനം കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തും
സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്ര നിരോധന വിഷയത്തില്‍ കേരളത്തിന് അനുകൂലമായ തീരുമാനം രൂപപ്പെടുത്താനായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ണാടകയുമായും ബി.ജെ.പിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരുമായും അടിയന്തര ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനം. ഫ്രീഡം ടു മൂവിന്റെ നേതൃത്വത്തില്‍ വ്യാപാര ഭവനില്‍ വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം. കേരളത്തിന്റെ പൊതു ആവശ്യമെന്ന നിലയില്‍ ഈ വിഷയത്തില്‍ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കാന്‍ ജനപ്രതിനിധികളോട് ആവശ്യപ്പെടും. സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി വയനാട്ടില്‍ സിറ്റിങ് നടത്താനായി സര്‍ക്കാര്‍ വഴി ഇടപെടും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി സംസ്ഥാനത്ത് നിന്നുള്ള എം.പിമാരുടെയും ബന്ധപ്പെട്ട എം.എല്‍.എമാരുടെയും നേതൃത്വത്തിലായിരിക്കും ചര്‍ച്ച. സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതി ചെയര്‍മാന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി യുധിഷീര്‍ മല്ലിക്കിനെ സര്‍വ കക്ഷിസംഘം നേരിട്ട് കണ്ട് നിവേദനം നല്‍കും. ഒപ്പം ഫ്രീഡം ടു മൂവ് ശേഖരിച്ചിരിക്കുന്ന ഒരു ലക്ഷം ഒപ്പുകളും കൈമാറും. 16 മുതല്‍ എ.ഐ.സി.സി സമ്മേളനം നടക്കുന്ന ഡല്‍ഹിയിലെ വേദിയില്‍ വെച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കെ.സി വേണുഗോപാലിന്റെയും പി.സി വിഷ്ണുനാഥിന്റെയും സാന്നിധ്യവും ചര്‍ച്ചയില്‍ ഉണ്ടാവും.
മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍, കെ ശശാങ്കന്‍, കെ.ജെ ദേവസ്യ, കെ.പി മധു, ബാബു പഴുപ്പത്തൂര്‍, ഷബീര്‍ അഹമ്മദ്, ടി.എല്‍ സാബു, പി.വൈ മത്തായി, ബേബി വര്‍ഗീസ്, പി.ജി സോമനാഥന്‍, പി.പി വര്‍ക്കി, സാജു ഐക്കരക്കുന്നത്ത്, ഡോ.പി ലക്ഷ്മണന്‍, അഡ്വ.റ്റി.എം റഷീദ്, എ ഭാസ്‌ക്കരന്‍, സക്കരിയ മണ്ണില്‍, കെ.ബി പ്രേമാനന്ദന്‍, സുനില്‍ അഗസ്റ്റിന്‍, എം.കെ ബാലന്‍, എം.സി രാധാകൃഷ്ണണന്‍, കൗണ്‍സിലര്‍മാരായ കെ റഷീദ്, സോബിന്‍ വര്‍ഗീസ്, ജയപ്രകാശ് തേലമ്പറ്റ ഫ്രീഡം ടു മൂവ് ഭാരവാഹികളായ എ.കെ ജിതുഷ്, റ്റിജി ചെറുതോട്ടില്‍, സഫീര്‍പഴേരി, പ്രശാന്ത് മലവയല്‍, കെ.എന്‍ സജീവ്, ലെനിന്‍ സ്റ്റീഫന്‍, കെ മനോജ് കുമാര്‍, എന്‍ നിസാര്‍, നവാസ് തനിമ, ഷമീര്‍ മുന്ന, അനൂപ്, ഉനൈസ് കല്ലൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."