കുടിവെള്ളത്തിനായി നെട്ടോട്ടമോടി ആദിവാസികള്‍ ഉയിര് കാക്കാന്‍ ചീങ്കണ്ണിപുഴ തന്നെ ശരണം
കേളകം: കേളകം പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പൂക്കുണ്ട് നരിക്കടവ് കോളനികളിലെ ആദിവാസികള്‍ കുടിവെള്ളത്തിനായി ചീങ്കണ്ണിപ്പുഴയെ ആശ്രയിച്ച് തുടങ്ങി.
പൂക്കുണ്ട് കോളനിയിലെ 13 ഓളം കുടുംബങ്ങളാണ് ചീങ്കണ്ണിപുഴയില്‍ നിന്നും കുടിവെള്ളം ശേഖരിക്കുന്നത്. പുഴയോരത്ത് വലിയ കുഴികുഴിച്ച് ഇതില്‍ നിന്നുമാണ് ഇവര്‍ കുടിവെള്ളം ശേഖരിക്കുന്നത്.
കുടിവെള്ള ശേഖരണത്തിന് വിലങ്ങുതടിയായി ആനമതില്‍ കൂടിവന്നതോടെ കുടിവെള്ള ശേഖരണം ഏറെ ദുരിതത്തിലായി.മഴക്കാലത്ത് വെള്ളം ഒഴുകുന്നതിനായി ആനമതിലില്‍ സ്ഥാപിച്ച പൈപ്പുകള്‍ക്ക് ഇടയിലൂടെയാണിപ്പോള്‍ കുടിവെള്ളം ശേഖരിച്ച് മടങ്ങുന്നത്.നിലവില്‍ കുടിവെള്ള പൈപ്പുകളില്‍ വെള്ളം ഉണ്ടെങ്കിലും ക്ലോറിന്‍ കലര്‍ന്ന വെള്ളം ആയതിനാല്‍ ആഹാരം പാകം ചെയ്യാനും കുടിക്കാനും കഴിയുന്നില്ലെന്നാണ് ആദിവാസികള്‍ പറയുന്നത്.
കുടിവെള്ളം സംഭരിച്ച് വയ്ക്കാനായി വലിയ ജലസംഭരണി കോളനിക്ക് സമീപം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയാണ്.വേനല്‍ കനക്കുന്നതോടെ ഈ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം കൂടുതല്‍ രൂക്ഷമാവും.
കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്നോണം പ്രദേശത്ത് ഒരു കുടിവെള്ള പദ്ധതി സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."