HOME
DETAILS
MAL
പൊതുജനത്തിനു ഭീഷണിയായി വൈദ്യുതി തൂണുകള്‍
backup
March 12 2018 | 07:03 AM
കുന്നുംകൈ: വില്ലേജ് ഓഫിസിനു മുറ്റത്തെ വൈദ്യുതി തൂണ് വാഹനങ്ങള്‍ക്കും വില്ലേജ് ഓഫിസിലെത്തുന്ന പൊതുജനത്തിനും ഭീഷണിയാകുന്നു.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കല്‍ വില്ലേജ് ഓഫിസിനു മുന്നിലെ വൈദ്യുതി തൂണുകളാണ് അപകട നിലയിലുള്ളത് .
ഓഫിസിലേക്കുള്ള ചെറിയ വഴിയിലാണ് ദ്രവിച്ച നിലയില്‍ വൈദ്യുതി തൂണ് സ്ഥിതി ചെയ്യുന്നത്. ഏതു നിമിഷവും പൊട്ടി വീഴുമെന്ന നിലയിലായതിനാല്‍ ഭീതിയോടെയാണ് ജീവനക്കാര്‍ കഴിയുന്നത്. ഹൈ ടെന്‍ഷന്‍ വൈദ്യുതി കടന്നു പോകുന്ന ഇവിടെ യാത്രക്കാര്‍ ഭയാശങ്കയിലാണ്.
പലതവണ അധികൃതരോട് വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."