തെരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികള്‍ക്ക് പാഠമാകണം: യൂസഫ് പാന്ത്ര
കോതമംഗലം: രാജ്യത്ത് ഫാസിസ്റ്റ് ശക്തികള്‍ അധികാരം കൈയടക്കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ മതേതര ജനാധിപത്യ കക്ഷികള്‍ക്ക് പാഠമാകണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂസഫ് പാന്ത്ര പറഞ്ഞു. കേന്ദ്രഭരണത്തിന്റെ ഒത്താശ്ശയോടെ സംസ്ഥാന തെരഞ്ഞെടുപ്പുകളെല്ലാം ഫാസിസം അധികാരം കൈയടക്കാന്‍ വേണ്ടി ഉപയോഗിച്ച്‌കൊണ്ടിരിക്കുമ്പോള്‍ പൊതുശത്രുവിനെ തിരിച്ചറിയാന്‍ കഴിയാതെ മതേതര കക്ഷികള്‍ പരസ്പരം ഭിന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് സംഘപരിവാര്‍ ശക്തികള്‍ക്ക് അവസരമൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
'കനല്‍വഴികളില്‍ പൊലിയാതെ മര്‍ദ്ദിതപക്ഷ രാഷ്ട്രീയത്തിന്റെ കാല്‍നൂറ്റാണ്ട് ' എന്ന പ്രമേയത്തില്‍ ഏപ്രില്‍ 13,14 തീയതികളിലായി തൃശൂരില്‍ നടക്കുന്ന പി.ഡി.പി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ അടിവാട് കവലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് ടി.എച്ച് ഇബ്രാഹീം ജാഥ ക്യാപ്റ്റനായിരുന്നു. ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര പതാക കൈമാറി. ജില്ല പ്രസിഡന്റ് വി.എം.അലിയാര്‍ ,ജില്ല കൗണ്‍സില്‍ അംഗം എം.എസ്.ആലിക്കുട്ടി ,മണ്ഡലം സെക്രട്ടറി കെ.എന്‍.സലാഹുദ്ദീന്‍ ,ഇ.പി.ഖാലിദ് , സൈഫുദ്ദീന്‍ കാട്ടാംകുഴി ,ആബിദ് പല്ലാരിമംഗലം ,നിസാര്‍ അയിരൂര്‍പാടം ,മുഹമ്മദ് ഷാ ഓലിക്കല്‍ ,ഷിയാസ് പുതിയേടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."