മൂല്യബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കണമെന്ന്
മണ്ണാര്‍ക്കാട്: വിശക്കുന്നവനെ അടിച്ചുകൊല്ലുന്ന മാനസികാവസ്ഥയിലേക്ക് സമൂഹ മനസാക്ഷി മാറുമ്പോള്‍ മൂല്യബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ വിദ്യാലയങ്ങള്‍ക്ക് വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും, സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയുമായ സ്മിജിത്കുമാര്‍ അഭിപ്രായപ്പെട്ടു.
പാറമ്മല്‍ ലെഗസി സ്‌കൂള്‍ എണ്‍പത്തി എട്ടാം വാര്‍ഷികവും വിരമിക്കുന്ന അധ്യാപിക പി. കോമളവല്ലിക്കുള്ള യാത്രയയപ്പ് സമ്മേളനത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ നാട്ടുകല്‍ പതാക ഉയര്‍ത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമറുലൈല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍. സൈദലവി, എന്‍. രാമകൃഷ്ണന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ എം.കെ. ലീല, സ്രി.എം. ബാലചന്ദ്രന്‍, ഡോ. ടി.എസ് രാമചന്ദ്രന്‍, പ്രഫ. എം. മുഹമ്മദലി, കെ.ടി മുഹമ്മദ് ഷരീഫ്, കെ. ബിന്ദു, എം. സൈദലവി, ആയിഷ സിദ്‌റ, ബഷീര്‍ പിലാത്തറക്കല്‍ പ്രദീപ്, കുഞ്ഞലവി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."