HOME
DETAILS
MAL
സത്യാഗ്രഹ സമരം ശക്തം
backup
March 12 2018 | 08:03 AM
കൊല്ലങ്കോട്: സത്യാഗ്രഹ സമരം ജനകീയമാകുന്നു. മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതി കാമ്പ്രത്ത് ചള്ളയില്‍ നടത്തിവരുന്ന സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലെത്തി. ഇന്നലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചിത്രരചനക്ക് ഒന്നാം സ്ഥാനം നേടിയ പി. അനൂപ് കാന്‍വാസില്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ദാഹജലം തരൂ എന്നെഴുതിയ കാന്‍വാസില്‍ പൊതു ടാപ്പില്‍ ഒരിറ്റു ജലത്തിന് കാത്തിരിക്കുന്ന കാക്കയുടെ ചിത്രമാണ് പി. അനൂപ് വരച്ചത്.
പ്രതിഷേധ കാന്‍വാസില്‍ അന്‍പതിലധികം വിദ്യാര്‍ഥികള്‍ ജലസമരത്തിന് പിന്‍തുണയര്‍പ്പിച്ച് കാന്‍വാസില്‍ ഒപ്പു ചാര്‍ത്തി. വഴിയോരക്കച്ചവടക്കാരും ബസ് കാത്തു നില്‍ക്കുന്ന സാധാരണക്കാരും ഒപ്പുകള്‍ ചാര്‍ത്തി. കാരുണ്യ യുവജനവേദി, വഴിയോര കച്ചവട സംഘം, ദേശീയ കലാസമിതി, സ്‌നേഹ സഭ സംഘടനകള്‍ പിന്‍തുണയര്‍പ്പിച്ച് സമരപന്തലിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."